പൈ​പ്പ് ലൈ​ൻ പൊ​ട്ടി റോ​ഡി​ൽ ഗ​ർ​ത്തം; യാത്രക്കാർ ദുരിതത്തിൽ
Wednesday, October 23, 2019 12:22 AM IST
ആ​റ്റി​ങ്ങ​ൽ: വാ​ട്ട​ർ അ​ഥോ​റി​റ്റി​യു​ടെ പൈ​പ്പ് ലൈ​ൻ പൊ​ട്ടി റോ​ഡി​ൽ ഗ​ർ​ത്തം രൂ​പ​പ്പെ​ട്ട​ത് യാ​ത്ര​ക്കാ​ർ​ക്ക് ദു​രി​ത​മാ​കു​ന്നു. ആ​റ്റി​ങ്ങ​ൽ ര​വി​വ​ർ​മ്മ ലൈ​നി​ലാ​ണ് വാ​ട്ട​ർ അ​ഥോ​റി​റ്റി​യു​ടെ പൈ​പ്പ് ലൈ​ൻ പൊ​ട്ടി റോ​ഡി​ൽ ഗ​ർ​ത്തം രൂ​പ​പ്പെ​ട്ട​ത്.

ത​ക​ർ​ന്നു കി​ട​ക്കു​ന്ന റോ​ഡി​ൽ വ​ലി​യ ഗ​ർ​ത്തം കൂ​ടി വ​ന്ന​പ്പോ​ൾ കാ​ൽ​ട​യാ​ത്ര​പോ​ലും ദു​സ​ഹ​മാ​യി​രി​ക്കു​ക​യാ​ണെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. പൈ​പ്പ് ലൈ​ൻ പൊ​ട്ടി​യ​ത് വാ​ട്ട​ർ അ​ഥോ​റി​റ്റി അ​ധി​കൃ​ത​രെ അ​റി​യി​ച്ചാ​ൽ അ​വ​ർ വൈ​കി​യാ​ണ് സ്ഥ​ല​ത്തെ​ത്തു​ന്ന​തെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.