ഗ്യാ​സ് സി​ലി​ണ്ട​ര്‍ പൊ​ട്ടി​ത്തെ​റി​ച്ച് വീ​ട് ക​ത്തി​ന​ശി​ച്ചു
Wednesday, October 23, 2019 12:22 AM IST
നെ​ടു​മ​ങ്ങാ​ട് : ഗ്യാ​സ് സി​ലി​ണ്ട​ര്‍ പൊ​ട്ടി​ത്തെ​റി​ച്ച് വീ​ട് ക​ത്തി​ന​ശി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സ​മു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ ചു​ള്ളി​മാ​നൂ​ര്‍ കൊ​ന്ന​മൂ​ട് കു​ഴി​വി​ള വീ​ട്ടി​ല്‍ തു​ള​സീ​ധ​ര​ന്‍റെ ഷീ​റ്റും ഒാ​ടും മേ​ഞ്ഞ വീ​ടാ​ണ് ത​ക​ര്‍​ന്ന​ത്. വീ​ട്ടി​ലു​ള്ള​വ​ര്‍ അ​യ​ല്‍ വീ​ട്ടി​ലാ​യി​രു​ന്ന​തി​നാ​ല്‍ ആ​ള​പാ​യ​മി​ല്ല. തീ​പി​ടു​ത്ത​ത്തി​ൽ വീ​ട് പൂ​ർ​ണ​മാ​യി ക​ത്തി​ന​ശി​ച്ചു.
ഗ്യാ​സി​ല​ണ്ട​റി​നു സ​മീ​പ​ത്തു​ള്ള അ​ടു​പ്പി​ല്‍ നി​ന്ന് തീ ​പ​ട​ര്‍​ന്ന​താ​വാം അ​പ​ക​ട കാ​ര​ണ​മെ​ന്നു ക​രു​തു​ന്നു.​വ​ന്‍ സ്ഫോ​ട​ന ശ​ബ്ദം​കേ​ട്ട് വീ​ട്ടു​കാ​രും അ​യ​ല്‍​വാ​സി​ക​ളും നോ​ക്കു​മ്പോ​ഴാ​ണ് വീ​ട് ക​ത്തി​യ​മ​ർ​ന്ന​ത്.