പൂ​ര്‍​വ​വി​ദ്യാ​ര്‍​ഥി സം​ഗ​മം ന​ട​ത്തി
Wednesday, October 23, 2019 12:24 AM IST
പേ​രൂ​ര്‍​ക്ക​ട: കേ​ശ​വ​ദാ​സ​പു​രം എം​ജി കോ​ള​ജി​ലെ 1979-1982 ബി​കോം ബാ​ച്ചി​ലെ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ സം​ഗ​മം ന​ട​ത്തി. ച​ല​ച്ചി​ത്ര ന​ട​ന്‍ ജ​ഗ​ദീ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സി​നി​മാ നി​ര്‍​മാ​താ​വും ജ​ഗ​ദീ​ഷി​ന്‍റെ ശി​ഷ്യ​നു​മാ​യ ഡോ. ​എ.​വി. അ​നൂ​പി​നെ അ​ദ്ദേ​ഹം പൊ​ന്നാ​ട ചാ​ര്‍​ത്തി ആ​ദ​രി​ച്ചു. സ്റ്റാ​ച്യു റ​സി​ഡ​ന്‍​സി ട​വ​റി​ല്‍ ന​ട​ന്ന പ​രി​പാ​ടി​യി​ല്‍ മു​ര​ളി കോ​ട്ട​യ്ക്ക​കം, നാ​ഗേ​ന്ദ്ര​ന്‍, കൃ​ഷ്ണ​കു​മാ​ര്‍, ഗോ​പ​കു​മാ​ര്‍, സു​ബ്ര​ഹ്മ​ണ്യ​പി​ള്ള, ബാ​ബു, നാ​സ​റു​ദ്ദീ​ന്‍, ഉ​ണ്ണി​കൃ​ഷ്ണ​ന്‍ നാ​യ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

ബൈ​ക്ക​പ​ക​ട​ത്തി​ല്‍ ര​ണ്ടു പേ​ർ​ക്ക് പ​രി​ക്കേ​റ്റു

പേ​രൂ​ര്‍​ക്ക​ട: വ​ഴ​യി​ല ബ​സ് കാ​ത്തി​രി​പ്പു കേ​ന്ദ്ര​ത്തി​നു സ​മീ​പ​മു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു.
പ​ത്താം​ക​ല്ല് സ്വ​ദേ​ശി നി​ഷാ​ന്ത് (22), ക​ര​കു​ളം സ്വ​ദേ​ശി റ​ജി കൃ​ഷ്ണ​ന്‍ (52) എ​ന്നി​വ​ര്‍​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​ന്ന​ലെ രാ​ത്രി 7.30നാ​യി​രു​ന്നു അ​പ​ക​ടം. ഇ​രു​വ​രും സ​ഞ്ച​രി​ച്ചി​രു​ന്ന ബൈ​ക്ക് ബ​സ് കാ​ത്തി​രി​പ്പു കേ​ന്ദ്ര​ത്തി​നു സ​മീ​പ​ത്തു​വ​ച്ച് കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. വാ​ഹ​ന​ങ്ങ​ളി​ല്‍ നി​നി​ന്ന് തെ​റി​ച്ചു​വീ​ണാ​ണ് ഇ​രു​വ​ര്‍​ക്കും പ​രി​ക്കേ​റ്റ​ത്. 108 ആം​ബു​ല​ന്‍​സി​ലാ​ണ് യു​വാ​ക്ക​ളെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍​കോ​ള​ജി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്.