നെ​ടു​മ​ങ്ങാ​ട്-​ചി​റ​യി​ൻ​കീ​ഴ് റൂ​ട്ടി​ൽ കെ​എ​സ്ആ​ർ​ടി​സി സ​ർ​വീ​സ് മു​ട​ങ്ങു​ന്ന​തി​നെ​തി​രെ വ്യാ​പ​ക പ്ര​തി​ഷേ​ധം
Wednesday, October 23, 2019 12:24 AM IST
സ്വ​ന്തം ലേ​ഖ​ക​ൻ
തി​രു​വ​ന​ന്ത​പു​രം: നെ​ടു​മ​ങ്ങാ​ട്-​ചി​റ​യി​ൻ​കീ​ഴ് റൂ​ട്ടി​ൽ കെ​എ​സ്ആ​ർ​ടി​സി ബ​സ് സ​ർ​വീ​സ് റ​ദ്ദാ​ക്കു​ന്ന​തി​നെ​തി​രെ വ്യാ​പ​ക പ്ര​തി​ഷേ​ധം.​സ​മാ​ന്ത​ര​സ​ർ​വീ​സു​കാ​രെ സ​ഹാ​യി​ക്കാ​ൻ വേ​ണ്ടി കെ​എ​സ്ആ​ർ​ടി​സി ക​ണി​യാ​പു​രം ഡി​പ്പോ​യി​ലെ ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കു​ന്ന​തെ​ന്ന് യാ​ത്ര​ക്കാ​ർ ആ​രോ​പി​ക്കു​ന്നു.
ചെ​ന്പ​ഴ​ന്തി കോ​ള​ജി​ലേ​ക്ക് പോ​കു​ന്ന വി​ദ്യാ​ർ​ഥി​ക​ളെ സ​ർ​വീ​സ് മു​ട​ക്കം വ​ല​യ്ക്കു​ക​യാ​ണ്. ക​ണി​യാ​പു​രം ഡി​പ്പോ​യി​ലെ ബ​സാ​ണ് നെ​ടു​മ​ങ്ങാ​ട്- ചി​റ​യി​ൻ​കീ​ഴ് റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത്. രാ​വി​ലെ ഏ​ഴി​ന് നെ​ടു​മ​ങ്ങാ​ട് നി​ന്നും സ​ർ​വീ​സ് ആ​രം​ഭി​ക്കു​ന്ന ബ​സ് മം​ഗ​ല​പു​രം, മു​രു​ക്കും​പു​ഴ, ശാ​ർ​ക്ക​ര വ​ഴി രാ​വി​ലെ എ​ട്ട​ര​യോ​ടെ ചി​റ​യി​ൻ​കീ​ഴി​ലെ​ത്തും. പി​ന്നീ​ട് 8.45 ന് ​ചി​റ​യി​ൻ​കീ​ഴ് നി​ന്നും പു​റ​പ്പെ​ട്ട് അ​ഴൂ​ർ, മു​രു​ക്കും​പു​ഴ, മം​ഗ​ല​പു​രം, പോ​ത്ത​ൻ​കോ​ട് വ​ഴി നെ​ടു​മ​ങ്ങാ​ട്ടേ​ക്ക് പോ​കും.
നെ​ടു​മ​ങ്ങാ​ട്, വെ​ന്പാ​യം,പോ​ത്ത​ൻ​കോ​ട്, മം​ഗ​ല​പു​രം, എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളി​ൽ താ​മ​സി​ക്കു​ന്ന​വ​ർ​ക്ക് ചി​റ​യി​ൻ​കീ​ഴ് ശാ​ർ​ക്ക​ര ദേ​വീ​ക്ഷേ​ത്ര​ത്തി​ൽ ഉ​ൾ​പ്പെ​ടെ പോ​കാ​നു​ള്ള ഏ​ക ബ​സാ​ണ് അ​കാ​ര​ണ​മാ​യി റ​ദ്ദാ​ക്കി കൊ​ണ്ടി​രി​ക്കു​ന്ന​ത്.
പ്ര​തി​ദി​നം പ​തി​നാ​ലാ​യി​രം രൂ​പ​യോ​ളം ക​ള​ക്ഷ​ൻ ല​ഭി​ക്കു​ന്ന ഈ ​സ​ർ​വീ​സ് റ​ദ്ദാ​ക്കു​ന്ന​ത് ക​ണി​യാ​പു​രം ക​ഐ​സ്ആ​ർ​ടി​സി ഡി​പ്പോ​യി​ലെ ഉ​ദ്യോ​ഗ​സ്ഥ​രാ​ണെ​ന്നാ​ണ് യാ​ത്ര​ക്കാ​ർ പ​റ​യു​ന്ന​ത്. ഇ​ത് സം​ബ​ന്ധി​ച്ച് കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ​യി​ലെ അ​ധി​കൃ​ത​രോ​ട് പ​രാ​തി​പ്പെ​ട്ട​പ്പോ​ൾ യൂ​ണി​റ്റ് മേ​ധാ​വി​യാ​ണ് സ​ർ​വീ​സ് റ​ദ്ദാ​ക്കു​ന്ന​തെ​ന്നാ​ണ് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി​യ​ത്.
ക​ണി​യാ​പു​രം ഡി​പ്പോ​യി​ൽ നി​ന്നും ന​ല്ല ക​ള​ക്ഷ​ൻ കി​ട്ടു​ന്ന ബൈ ​റൂ​ട്ടി​ലേ​ക്കു​ള്ള സ​ർ​വീ​സു​ക​ളും റ​ദ്ദാ​ക്കു​ന്നു​ണ്ടെ​ന്ന് യാ​ത്ര​ക്കാ​ർ പ​റ​യു​ന്നു.
നെ​ടു​മ​ങ്ങാ​ട്- ചി​റ​യി​ൻ​കീ​ഴ് റൂ​ട്ടി​ലെ ബ​സ് സ​ർ​വീ​സ് എ​ല്ലാം ദി​വ​സ​വും ന​ട​ത്തു​ന്ന​തി​ന് വേ​ണ്ട ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ ഗ​താ​ഗ​ത​മ​ന്ത്രി​യു​ടെ​യും കെ​എ​സ്ആ​ർ​ടി​സി എം​ഡി​യു​ടെ​യും ഇ​ട​പെ​ട​ൽ ഉ​ണ്ടാ​ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.