പോ​ത്ത​ൻ​കോ​ട് ബ്ലോ​ക്ക് സെ​ക്ര​ട്ട​റി​യെ യുഡിഎ​ഫ് അം​ഗ​ങ്ങ​ൾ ത​ട​ഞ്ഞു​വ​ച്ചു
Wednesday, October 23, 2019 12:24 AM IST
ക​ഴ​ക്കൂ​ട്ടം : പോ​ത്ത​ൻ​കോ​ട് ബ്ലോ​ക്ക് സെ​ക്ര​ട്ട​റി​യെ യു​ഡി​എ​ഫ് അം​ഗ​ങ്ങ​ൾ ത​ട​ഞ്ഞു​വ​ച്ചു .ബ്ലോ​ക്ക് സെ​ക്ര​ട്ട​റി ജി.​ഷൈ​നി​യെ​യാ​ണ് ഇ​ന്ന​ലെ രാ​വി​ലെ 10 .30 മു​ത​ൽ1 .30 വ​രെ ത​ട​ഞ്ഞുവ​ച്ച​ത്.
തു​ട​ർ​ച്ച​യാ​യ മൂ​ന്ന് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി​ക​ളി​ൽ പ​ങ്കെ​ടു​ക്കാ​തി​രു​ന്ന യു​ഡിഎ​ഫ് അം​ഗ​ങ്ങ​ളെ അ​യോ​ഗ്യ​രാ​ക്കി​യാ​താ​യി കാ​ണി​ച്ചു​ ക​ഴി​ഞ്ഞ​ദി​വ​സം മൈ​താ​നി ഡി​വി​ഷ​ൻ അം​ഗം അ​ൽ​താ​ഫി​നും , അ​ണ്ടൂ​ർ​കോ​ണം ഡി​വി​ഷ​ൻ അം​ഗം ജ​ല​ജ​കു​മാ​രി​ക്കും അ​ഞ്ചു മാ​സ​ത്തെ ക​മ്മി​റ്റി​ക​ളി​ൽ പ​ങ്കെ​ടു​ക്കാ​തി​രു​ന്ന തു​മ്പ ഡി​വി​ഷ​ൻ അം​ഗം ജോ​ളി പ​ത്രോ​സി​നു​മെ​തി​രെ പ​ഞ്ചാ​യ​ത്ത് രാ​ജ് ആ​ക്ട് 1994 സെ​ക്ഷ​ൻ 35 (കെ)​പ്ര​കാ​രം നോ​ട്ടീ​സ് ന​ൽ​കി​യി​രി​ന്നു ഇ​തി​നെ തു​ട​ർ​ന്നാ​ണ് സെ​ക്ര​ട്ട​റി​യെ ത​ട​ഞ്ഞു​വ​ച്ച​ത് .
പോ​ലീ​സ് എ​ത്തി​യെ​ങ്കി​ലും മൂ​ന്നു മ​ണി​ക്കൂ​ർ ക​ഴി​ഞ്ഞാ​ണ് ഇ​വ​രെ അറ​സ്റ്റു​ചെ​യ്തു മാ​റ്റി​യ​ത് .ക​ഴ​ക്കൂ​ട്ടം പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ കൊ​ണ്ടു​പോ​യ യു ​ഡി എ​ഫ് അം​ഗ​ങ്ങ​ളാ​യ ജ​ല​ജ​കു​മാ​രി,ജോ​ളി പ​ത്രോ​സ് ,വ​സ​ന്ത​കു​മാ​രി ,അ​ൽ​ത്താ​ഫ്,കൃ​ഷ്ണ​കു​മാ​ർ ,വാ​ഹി​ദ് എ​ന്നി​വ​രെ​പി​ന്നീ​ട് സ്റ്റേ​ഷ​ൻ ജാ​മ്യ​ത്തി​ൽ വി​ട്ട​യ​ച്ചു .