വോ​ട്ട​ർ​മാ​ർ​ക്ക് മ​ധു​ര​പ​ല​ഹാ​ര​വും വൃ​ക്ഷ​ത്തൈ​ക​ളും; പു​ത്ത​ൻ അ​നു​ഭ​വ​മാ​യി മാ​തൃ​കാ പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ൾ
Wednesday, October 23, 2019 12:25 AM IST
തി​രു​വ​ന​ന്ത​പു​രം: വ​ട്ടി​യൂ​ർ​ക്കാ​വ് ഉ​പ​തി​ര​ഞ്ഞെ​ടു​പ്പി​ൽ മ​ണ്ഡ​ല​ത്തി​ലെ 20 മാ​തൃ​കാ പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളി​ൽ വോ​ട്ടിം​ഗി​നെ​ത്തി​യ​വ​ർ​ക്ക് ല​ഭി​ച്ച​ത് സ​മാ​ന​ത​ക​ളി​ല്ലാ​ത്ത സൗ​ക​ര്യ​ങ്ങ​ൾ.
ക​ന​ത്ത മ​ഴ​യി​ലും വോ​ട്ടിം​ഗി​നെ​ത്തി​യ​വ​ർ​ക്ക് ഏ​റെ സൗ​ക​ര്യ​പ്ര​ദ​മാ​യി​രു​ന്നു മാ​തൃ​കാ പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ൾ.ക്യൂ ​നി​ൽ​ക്കാ​തെ ടോ​ക്ക​ൺ എ​ടു​ത്ത് വി​ശ്ര​മി​ക്കാ​നു​ള്ള സൗ​ക​ര്യം, കു​ടി​വെ​ള്ളം, ഫാ​ൻ, പ​ത്ര​ങ്ങ​ൾ എ​ന്നി​വ ഇ​വി​ടെ ഒ​രു​ക്കി​യി​രു​ന്നു.
കൂ​ടാ​തെ വോ​ട്ട​ർ​മാ​രെ സ്വീ​ക​രി​ക്കു​ന്ന​തി​നും സ​ഹാ​യി​ക്കു​ന്ന​തി​നും ഹെ​ൽ​പ്പ് ഡെ​സ് ക്കു​ക​ളും സ​ജീക​രി​ച്ചിരുന്നു . പ്രാ​യ​മാ​യ​വ​ർ​ക്കും രോ​ഗി​ക​ൾ​ക്കും ഈ ​സൗ​ക​ര്യ​ങ്ങ​ൾ ഏ​റെ പ്ര​യോ​ജ​ന​ക​ര​മാ​യി.
മാ​തൃ​കാ ബൂ​ത്തു​ക​ളി​ലെ​ത്തി​യ വോ​ട്ട​ർ​മാ​ർ​ക്ക് മ​ധു​ര​പ​ല​ഹാ​ര​ങ്ങ​ളും വൃ​ക്ഷ​ത്തൈ​ക​ളും സ​മ്മാ​ന​മാ​യി ല​ഭി​ച്ചു.സെ​ന്‍റ്ഗൊ​ര​റ്റീസ് എ​ച്ച്എ​സ്എ​സ് നാ​ലാ​ഞ്ചി​റ, പി.​എ​സ്. ന​ട​രാ​ജ​പി​ള്ള മെ​മ്മോ​റി​യ​ൽ എ​ച്ച്എ​സ്എ​സ് പേ​രൂ​ർ​ക്ക​ട, ഗ​വ. ഗേ​ൾ​സ് എ​ച്ച്എ​സ് പേ​രൂ​ർ​ക്ക​ട, ഗ​വ. എ​ച്ച്എ​സ് വ​ട്ടി​യൂ​ർ​ക്കാ​വ്, മ​ഞ്ചം​പ​റ എ​ൽ​പി​എ​സ്, ഗ​വ. എ​ച്ച്എ​സ് കാ​ച്ചാ​ണി, പി​ടി​പി ന​ഗ​ർ അ​സോ​സി​യേ​ഷ​ൻ ഹാ​ൾ, സെ​ന്‍റ് ജോ​ൺ​സ് യു​പി​എ​സ് വ​ട്ടി​യൂ​ർ​ക്കാ​വ്, വി​ദ്യാ​ധി​രാ​ജ ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ൾ പി​ടി​പി ന​ഗ​ർ, ഹോ​ളി എ​യ്ഞ്ച​ൽ​സ് മേ​രി മൗ​ണ്ട് ഐ​സി​എ​സ് സ്കൂ​ൾ, സാ​ൽ​വേ​ഷ​ൻ ആ​ർ​മി എ​ച്ച്എ​സ്എ​സ്, ഗ​വ. മോ​ഡ​ൽ ഗേ​ൾ​സ് എ​ച്ച്എ​സ്എ​സ് പ​ട്ടം, സെ​ന്‍റ് മേ​രീ​സ് എ​ൽ​പി​എ​സ് പ​ട്ടം, ആ​ര്യ സെ​ൻ​ട്ര​ൽ സ്കൂ​ൾ പ​ട്ടം, കേ​ന്ദ്രീ​യ വി​ദ്യാ​ല​യ പ​ട്ടം, സി​റ്റി വൊ​ക്കേ​ഷ​ണ​ൽ എ​ച്ച്എ​സ്എ​സ് പി​എം​ജി, ജ​വ​ഹ​ർ ന​ഗ​ർ എ​ൽ​പി​എ​സ് സ്കൂ​ൾ, രാ​ജാ കേ​ശ​വ​ദാ​സ് എ​ൻ​എ​സ്എ​സ് എ​ച്ച്എ​സ്എ​സ് ശാ​സ്ത​മം​ഗ​ലം, സെ​വ​ൻ​ത് ഡേ ​ഇം​ഗ്ലീ​ഷ് മീ​ഡ​യം സ്കൂ​ൾ, ഗ​വ. യു​പി​എ​സ് തി​രു​മ​ല എ​ന്നി​വ​യാ​യി​രു​ന്നു മ​ണ്ഡ​ല​ത്തി​ലെ 20 മാ​തൃ​കാ പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ൾ.