തി​രു​വ​ന​ന്ത​പു​രം റ​വ​ന്യൂ ജി​ല്ലാ ശാ​സ്ത്ര​മേ​ള​യ്ക്ക് ഇ​ന്ന് തു​ട​ക്കം
Wednesday, October 23, 2019 12:25 AM IST
നെ​യ്യാ​റ്റി​ന്‍​ക​ര : തി​രു​വ​ന​ന്ത​പു​രം റ​വ​ന്യൂ ജി​ല്ലാ ശാ​സ്ത്ര ഗ​ണി​ത ശാ​സ്ത്ര സാ​മൂ​ഹ്യ ശാ​സ്ത്ര പ്ര​വൃ​ത്തി പ​രി​ച​യ ഐ​ടി മേ​ള​യ്ക്ക് ഇ​ന്ന് നെ​ല്ലി​മൂ​ട് ന്യൂ ​ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്കൂ​ളി​ല്‍ തു​ട​ക്ക​മാ​കും.
ഇ​ന്ന് രാ​വി​ലെ ഒ​ന്പ​തി​ന് ചേ​രു​ന്ന സ​മ്മേ​ള​ന​ത്തി​ല്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​കെ. മ​ധു മേ​ള​യു​ടെ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ക്കും.​മേ​ള​യോ​ട​നു​ബ​ന്ധി​ച്ച് വൊ​ക്കേ​ഷ​ണ​ല്‍ എ​ക്സ്പോ​യും ക​രി​യ​ര്‍ സെ​മി​നാ​റും സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ടെ​ന്ന് സം​ഘാ​ട​ക​ര്‍ അ​റി​യി​ച്ചു.
പാ​റ​ശാ​ല, കാ​ട്ടാ​ക്ക​ട, നെ​യ്യാ​റ്റി​ന്‍​ക​ര, ബാ​ല​രാ​മ​പു​രം, നെ​ടു​മ​ങ്ങാ​ട്, പാ​ലോ​ട്, കി​ളി​മാ​നൂ​ര്‍, വ​ര്‍​ക്ക​ല, ആ​റ്റി​ങ്ങ​ല്‍, ക​ണി​യാ​പു​രം, തി​രു​വ​ന​ന്ത​പു​രം സൗ​ത്ത്, തി​രു​വ​ന​ന്ത​പു​രം നോ​ര്‍​ത്ത് എ​ന്നീ 12 വി​ദ്യാ​ഭ്യാ​സ ഉ​പ​ജി​ല്ല​ക​ളി​ല്‍ നി​ന്നു​ള്ള പ്ര​തി​ഭ​ക​ളാ​ണ് മൂ​ന്നു ദി​വ​സ​ത്തെ മേ​ള​യി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​ത്. ഹൈ​സ്കൂ​ള്‍, ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി വി​ഭാ​ഗ​ത്തി​ലെ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് മാ​ത്ര​മാ​ണ് ജി​ല്ലാ​ത​ല മ​ത്സ​ര​ങ്ങ​ള്‍.
ശാ​സ്ത്ര​മേ​ള​യി​ല്‍ 12 ഇ​ന​ങ്ങ​ളി​ലാ​യി 550 പേ​രും ഗ​ണി​ത​ശാ​സ്ത്ര മേ​ള​യി​ല്‍ 15 ഇ​ന​ങ്ങ​ളി​ലാ​യി അ​റു​ന്നൂ​റു പേ​രും മ​ത്സ​രി​ക്കും. പ്ര​വൃ​ത്തി പ​രി​ച​യ മേ​ള​യി​ല്‍ 1650 വി​ദ്യാ​ർ​ഥി​ക​ള്‍ വ്യ​ത്യ​സ്ത ഇ​ന​ങ്ങ​ളി​ലാ​യി മാ​റ്റു​ര​യ്ക്കു​ന്നു. സാ​മൂ​ഹ്യ​ശാ​സ്ത്ര മേ​ള​യി​ല്‍ എ​ച്ച്എ​സ്, എ​ച്ച്എ​സ്എ​സ് എ​ന്നി വി​ഭാ​ഗ​ങ്ങ​ളി​ലാ​യി ആ​റു വീ​തം ഇ​ന​ങ്ങ​ളി​ലാ​ണ് മ​ത്സ​ര​ങ്ങ​ള്‍ അ​ര​ങ്ങേ​റു​ന്ന​ത്.
പ്രാ​ദേ​ശി​ക ച​രി​ത്ര​ര​ച​ന, അ​റ്റ്‌ലസ് നി​ര്‍​മാ​ണം, പ്ര​സം​ഗം, ത​ത്സ​മ​യ മ​ത്സ​ര​ങ്ങ​ളും മോ​ഡ​ലു​ക​ളു​ടെ പ്ര​ദ​ര്‍​ശ​ന​ങ്ങ​ൾ എ​ന്നി​വ​യി​ൽ 384 വി​ദ്യാ​ർ​ഥി​ക​ളും മ​ത്സ​ര​രം​ഗ​ത്തു​ണ്ട്. ഐ​ടി മേ​ള​യി​ല്‍ 16 ഇ​ന​ങ്ങ​ളി​ലാ​യി 336 മ​ത്സ​രാ​ര്‍​ഥി​ക​ള്‍ പ​ങ്കെ​ടു​ക്കും.
യു​പി, എ​ച്ച്എ​സ്, എ​ച്ച്എ​സ്എ​സ് വി​ഭാ​ഗ​ങ്ങ​ളി​ലെ അ​ധ്യാ​പ​ക​ര്‍​ക്കാ​യി ടീ​ച്ചിം​ഗ് എ​യ്ഡ് മ​ത്സ​ര​ങ്ങ​ളും സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​കെ. മ​ധു ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്ന മേ​ള​യി​ൽ അ​തി​യ​ന്നൂ​ര്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി.​ടി. ബീ​ന അ​ധ്യ​ക്ഷ​യാ​കും.
പ്ര​വൃ​ത്തി പ​രി​ച​യം, ഗ​ണി​ത​ശാ​സ്ത്രം, ഐ​ടി എ​ന്നീ മേ​ള​ക​ളി​ലെ വി​വി​ധ മ​ത്സ​ര​ങ്ങ​ള്‍ ഇ​ന്നും ശാ​സ്ത്രം, സാ​മൂ​ഹ്യ​ശാ​സ്ത്രം, ഐ​ടി എ​ന്നീ മേ​ള​ക​ള്‍ നാ​ളെ​യും ന​ട​ക്കും.
വൊ​ക്കേ​ഷ​ണ​ല്‍ എ​ക്സ്പോ 2019-20 നാ​ളെ ആ​രം​ഭി​ക്കും. 25 നാ​ണ് ക​രി​യ​ര്‍ സെ​മി​നാ​ര്‍.
സ​മാ​പ​ന സ​മ്മേ​ള​നം കെ. ​ആ​ന്‍​സ​ല​ന്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം എ​സ്.​കെ. പ്രീ​ജ അ​ധ്യ​ക്ഷ​യാ​കും.