അ​മ്പൂ​രി ജം​ഗ്ഷ​നി​ലെ കു​ള​ത്തി​ന്‍റെ ശോ​ച്യാ​വ​സ്ഥ​: ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം നി​രാ​ഹാ​ര​ം ആരംഭിച്ചു
Saturday, November 9, 2019 12:50 AM IST
വെ​ള്ള​റ​ട: അ​മ്പൂ​രി ജം​ഗ്ഷ​നി​ലെ കു​ള​ത്തി​ന്‍റെ ശോ​ച്യാ​വ​സ്ഥ​യി​ൽ പ്ര​തി​ഷേ​ധി​ച്ച് പെ​രു​ങ്ക​ട​വി​ള ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​നു​മുന്നിൽ നി​രാ​ഹാ​ര​സ​മ​രം ആരംഭിച്ചു.
മു​പ്പ​തു വ​ര്‍​ഷ​ങ്ങ​ളാ​യി കു​ളം ന​വീ​ക​രി​ക്കാ​നോ വൃ​ത്തി​യാ​ക്കാ​ൻ അ​ധി​കൃ​ത​ർ ന​ട​പ​ടി​യെ​ടു​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് സ​മ​രം.​കു​ളം ന​വീ​ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് അ​ധി​കൃ​ത​ർ​ക്ക് പ​രാ​തി ന​ൽ​കി​യെ​ങ്കി​ലും ന​ട​പ​ടി ഉ​ണ്ടാ​യി​ല്ലാ​യെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. ഇ​ന്ന​ലെ ഉ​ച്ച​മു​ത​ലാ​ണ് ഓ​ഫീ​സി​നു​ള്ളി​ല്‍ ഷാ​ജ​ഹാ​ൻ നി​രാ​ഹാ​രം ആ​രം​ഭി​ച്ച​ത്.
എ​ല്‍​ഡി​എ​ഫ് ഭ​ര​ണ സ​മി​തി​യാ​ണ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഭ​രി​ക്കു​ന്ന​ത്.​ഇ​ന്ന​ലെ രാ​ത്രി എ​ട്ടി​ന് മാ​രാ​യ​മു​ട്ടം പോ​ലീ​സെ​ത്തി ഷാ​ജ​ഹാ​നെ അ​റ​സ്റ്റ്ചെ​യ്ത് ഗേ​റ്റി​ന് പു​റ​ത്താ​ക്കി ഗേ​റ്റ് പൂ​ട്ടി .രാ​ത്രി​വൈ​കി​യും ഷാ​ജ​ഹാ​ന്‍ ഗേ​റ്റി​ന് മു​ന്നി​ല്‍ കി​ട​ന്ന് നി​രാ​ഹാ​ര​സ​മ​രം ന​ട​ത്തു​ക​യാ​ണ്.