മാ​ജി​ക് പ്ലാ​ന​റ്റി​ല്‍ ശി​ശു​ദി​ന സൗ​ഹൃ​ദ​ക്കൂ​ട്ടാ​യ്മ
Thursday, November 14, 2019 12:31 AM IST
തി​രു​വ​ന​ന്ത​പു​രം: ശി​ശു​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് വേ​റി​ട്ട ഒ​രു സൗ​ഹൃ​ദ​ക്കൂ​ട്ടാ​യ്മ​യ്ക്ക് മാ​ജി​ക് പ്ലാ​ന​റ്റി​ല്‍ ഇന്നു വൈ​കു​ന്നേ​രം അ​ഞ്ചി​ന് തി​രി​തെ​ളി​യും. മാ​ജി​ക് പ്ലാ​ന​റ്റി​ല്‍ 100 ഭി​ന്ന​ശേ​ഷ​ക്കു​ട്ടി​ക​ളെ ഉ​ള്‍​പ്പെ​ടു​ത്തി ആ​രം​ഭി​ച്ച ഡി​ഫ​റ​ന്‍റ് ആ​ര്‍​ട് സെ​ന്‍റ​റി​ലാ​ണ് പു​തി​യൊ​രു ഭി​ന്ന​ശേ​ഷി​ക്കൂ​ട്ടാ​യ്മ​യ്ക്ക് തു​ട​ക്കം കു​റി​ക്കു​ന്ന​ത്. കൂ​ട്ടാ​യ്മ ഇന്ന് ധ​ന​കാ​ര്യ​മ​ന്ത്രി തോ​മ​സ് ഐ​സ​ക് ഉ​ദ്ഘാ​ട​നം ചെ​യ്യും. മാ​ജി​ക് പ്ലാ​ന​റ്റി​ന്‍റെ അ​ഞ്ചാം വാ​ര്‍​ഷി​കാ​ഘോ​ഷ​ങ്ങ​ളു​ടെ​യും ശി​ശു​ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ന​ട​ക്കു​ന്ന ച​ട​ങ്ങി​ല്‍ കൃ​ഷി മ​ന്ത്രി വി.​എ​സ് സു​നി​ല്‍​കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. സി​നി​മാ​താ​രം ഇ​ന്ദ്ര​ന്‍​സ് മു​ഖ്യാ​തി​ഥി​യാ​കും. ച​ട​ങ്ങി​ല്‍ ബെ​സ്റ്റ് പ്ലാ​ന​റ്റ് അ​വാ​ര്‍​ഡ് വി​ത​ര​ണം ചെ​യ്യും. മാ​ജി​ക് അ​ക്കാ​ദ​മി എ​ക്സി​ക്യു​ട്ടീ​വ് ഡ​യ​റ​ക്ട​ര്‍ ഗോ​പി​നാ​ഥ് മു​തു​കാ​ട് സ്വാ​ഗ​ത​വും ഡ​യ​റ​ക്ട​ര്‍ ച​ന്ദ്ര​സേ​ന​ന്‍ മി​തൃ​മ്മ​ല ന​ന്ദി​യും പ​റ​യും.
മാ​ജി​ക് അ​ക്കാ​ദ​മി​യു​ടെ പു​തി​യ സം​രം​ഭ​മാ​യ ഡി​ഫ​റ​ന്‍റ് ആ​ര്‍​ട് സെ​ന്‍റ​റി​ല്‍ 100 കു​ട്ടി​ക​ളാ​ണ് ക​ലാ​വ​ത​ര​ണം ന​ട​ത്തി​വ​രു​ന്ന​ത്. ഈ ​കു​ട്ടി​ക​ളെ ഉ​ള്‍​പ്പെ​ടു​ത്തി​യാ​ണ് പു​തി​യൊ​രു സൗ​ഹൃ​ദ​ക്കൂ​ട്ടാ​യ്മ ആ​വി​ഷ്ക​രി​ക്കു​ന്ന​ത്. ലോ​ക​ത്തി​ലെ ആ​ദ്യ​ത്തെ സം​രം​ഭ​മാ​ണി​ത്. സം​ഗീ​തം, നൃ​ത്തം, അ​ഭി​ന​യം, സി​നി​മാ നി​ര്‍​മാ​ണം, ഉ​പ​ക​ര​ണ​സം​ഗീ​തം, ശി​ല്‍​പ്പ​ക​ല തു​ട​ങ്ങി വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ ഭി​ന്ന​ശേ​ഷി​ക്കു​ട്ടി​ക​ള്‍ ക​ലാ​വ​ത​ര​ണം ന​ട​ത്തു​ക​യാ​ണ്. ഇ​തി​നാ​യി ഏ​ഴ് വേ​ദി​ക​ളാ​ണ് നി​ര്‍​മി​ച്ചി​രി​ക്കു​ന്ന​ത്. ഡി​ഫ​റ​ന്‍റ് ആ​ര്‍​ട് സെ​ന്‍റ​റി​ല്‍ ക​ലാ​വ​ത​ര​ണം ന​ട​ത്തു​ന്ന ഭി​ന്ന​ശേ​ഷി​ക്കു​ട്ടി​ക​ളു​ടെ അ​മ്മ​മാ​രെ ഉ​ള്‍​പ്പെ​ടു​ത്തി കു​ടും​ബ​ശ്രീ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ പ്ര​വൃ​ത്തി​പ​രി​ച​യ​വും ന​ട​ക്കും. ഇ​വ​രു​ണ്ടാ​ക്കു​ന്ന ഉ​ത്പ​ന്ന​ങ്ങ​ള്‍ വി​റ്റ​ഴി​ക്കു​ന്ന​തി​നു​ള്ള സൗ​ക​ര്യ​വും ഉ​ണ്ടാ​യി​രി​ക്കും.