സ്ത്രീ​ക​ൾ​ക്കെ​തി​രെ അ​ക്ര​മ​ങ്ങ​ൾ വ​ർ​ധി​ച്ചു​വ​രു​ന്ന​ത് നാ​ണ​ക്കേ​ട് : റോ​ഷി അ​ഗ​സ്റ്റി​ൻ എം​എ​ൽ​എ
Friday, November 15, 2019 12:52 AM IST
തി​രു​വ​ന​ന്ത​പു​രം : കേ​ര​ള​ത്തി​ൽ സ്ത്രീ​ക​ൾ​ക്കെ​തി​രെ​യു​ള്ള അ​ക്ര​മ​ങ്ങ​ൾ വ​ർ​ധിച്ചു​വ​രു​ന്ന​ത് പ​രി​ഷ്കൃ​ത സ​മൂ​ഹ​ത്തി​നു​ത​ന്നെ നാ​ണ​ക്കേ​ട് ഉ​ണ്ടാ​ക്കു​ന്ന​താ​ണെ​ന്നും അ​തി​നെ പ്ര​തി​രോ​ധി​ക്കാ​ൻ സ്ത്രീ​ക​ൾ​ക്കി​ട​യി​ൽ രാ​ഷ്ട്രീ​യാ​വ​ബോ​ധം കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കേ​ണ്ട​ത് കാ​ല​ഘ​ട്ട​ത്തി​ന്‍റെ ആ​വ​ശ്യ​മാ​ണെ​ന്ന് റോ​ഷി അ​ഗ​സ്റ്റി​ൻ എം​എ​ൽ​എ പ​റ​ഞ്ഞു.
​കേ​ര​ള വ​നി​താ കോ​ണ്‍​ഗ്ര​സ് -എം ​തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ പ്ര​വ​ർ​ത്ത​ക സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കേ​ര​ള വ​നി​താ കോ​ണ്‍​ഗ്ര​സ് -എം ​തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റാ​യി ഇ. ​സ​രോ​ജ​ത്തെ​യും വൈ​സ് പ്ര​സി​ഡ​ന്‍റാ​യി ഷാ​ള​റ്റ് വെ​ട്ടു​കാ​ടി​നെ​യും ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യി സ​ര​സ്വ​തി​യ​മ്മ​യേ​യും സു​ജി കു​മാ​രി​യേ​യും ട്ര​ഷ​റ​റാ​യി ശാ​ന്താ രാ​ജ​നെ​യും തെ​ര​ഞ്ഞെ​ടു​ത്തു.​
കേ​ര​ള കോ​ണ്‍​ഗ്ര​സ് -എം ​ജി​ല്ലാ പ്ര​സി​ഡ​ന്‍റ്സ​ഹാ​യ​ദാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ. ​എ​ൻ.​ജ​യ​രാ​ജ് എം​എ​ൽ​എ, കേ​ര​ള വ​നി​താ കോ​ണ്‍​ഗ്ര​സ് -എം ​സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് നി​ർ​മ്മ​ലാ ജി​മ്മി, വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​സി​ന്ധു​ലേ​ഖ , സി.​ആ​ർ.​സു​നു, പോ​ത്ത​ൻ​കോ​ട് ഷോ​ഫി, ഈ​ഞ്ച​പ്പു​രി രാ​ജേ​ന്ദ്ര​ൻ, സ​ദാ​ശി​വ​ൻ നാ​യ​ർ, ശാ​ന്ത​കു​മാ​ർ, അ​രു​മാ​നൂ​ർ​ക​ട ശ​ശി, ആ​റ്റി​ങ്ങ​ൾ സാ​ലി, നേ​മം വി​ജ​യ​കു​മാ​ർ, വ​ട്ടി​യാ​ർ​ക്കാ​വ് അ​നി​ൽ​കു​മാ​ർ, മ​ട​ത്ത​റ സ​ജീ​വ്, കാ​രേ​റ്റ് സ​ന​ക​ൻ, കൊ​ഞ്ചി​റ​വി​ള സു​ഭാ​ഷ്, എം.​എ​സ്. സ​ന്ദീ​പ്, രാ​ജേ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.