രാ​ജ​ഗി​രി ക്രി​സ്തു​രാ​ജ ദേ​വാ​ല​യ തി​രു​നാ​ളി​നു ഇ​ന്നു തു​ട​ക്കം
Friday, November 15, 2019 12:53 AM IST
അ​ന്പൂ​രി: രാ​ജ​ഗി​രി ക്രി​സ്തു​രാ​ജ ദേ​വാ​ല​യ​ത്തി​ൽ മി​ശി​ഹാ​യു​ടെ രാ​ജ​ത്വ തി​രു​നാ​ളി​നു ഇ​ന്നു വൈ​കു​ന്നേരം നാ​ലി​നു വി​കാ​രി ഫാ. ​ലി​ജോ കു​ഴി​പ്പ​ള്ളി​ൽ കൊ​ടി​യേ​റ്റും.
പ്ര​സു​ദേ​ന്തി വാ​ഴ്ച, ല​ദീ​ഞ്ഞ് എ​ന്നി​വ​യ്ക്ക് ഫാ. ​ലി​ജോ കു​ഴിപ്പ​ള്ളി​ൽ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. തു​ട​ർ​ന്നുള്ള വി​ശു​ദ്ധ കു​ർ​ബാ​നയ്ക്ക് ഫാ. ​ജോ​ബി മു​ട്ട​ത്തി​ൽ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. (ലാ​സ​ലൈ​റ്റ് ആ​ശ്ര​മം ആ​ന​പ്പാ​റ) തു​ട​ർ​ന്ന് വി​ൻ​സി​ഷ്യ​ൻ വൈ​ദിക​ർ (പോ​ട്ട ടീം) ​ന​യി​ക്കു​ന്ന കു​ടും​ബ വി​ശു​ദ്ധീ​ക​ര​ണ ധ്യാ​നം .
നാ​ളെ വൈ​കു​ന്നേ​രം 4.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, സ​ന്ദേ​ശം അ​ന്പൂ​രി സെ​ന്‍റ് ജോ​ർ​ജ് ഫൊ​റോ​ന പ​ള്ളി അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ. ​മാ​ത്യു മാ​റാ​ട്ടു​ക​ളം കാ​ർ​മി​ക​ത്വം വ​ഹി​ക്കും. തു​ട​ർ​ന്ന് ധ്യാ​നം, ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന. 17ന് ​വൈ​കു​ന്നേ​രം 4.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്ക് ഫാ. ​സോ​ണി മു​ണ്ടു​ന​ട​യ്ക്ക​ൽ(​കു​റ്റി​ച്ച​ൽ ലൂ​ർ​ദ് മാ​താ കോ​ള​ജ് ) കാ​ർ​മി​ക​ത്വം വ​ഹി​ക്കും. തു​ട​ർ​ന്ന് ധ്യാ​നം, ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന.
18 ന് ​വൈ​കു​ന്നേ​രം 4.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്ക് തി​രു​വ​ന​ന്ത​പു​രം ലൂ​ർ​ദ് ഫൊ​റോ​ന അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ. ​ഐ​ബി​ൻ പ​ക​ലോ​മ​റ്റം കാ​ർ​മി​ക​ത്വം വ​ഹി​ക്കും. തു​ട​ർ​ന്ന് ധ്യാ​നം, ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന.
19ന് ​പൂ​ർ​വി​കാ​നു​സ്മ​ര​ണ ദി​നം. വൈ​കു​ന്നേ​രം 4.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന സ​ന്ദേ​ശം, സെ​മി​ത്തേ​രി സ​ന്ദ​ർ​ശ​നം, ഒ​പ്പീ​സ് ഫാ. ​വ​ർ​ഗീ​സ് ന​ന്പി​മ​ഠം കാ​ർ​മി​ക​ത്വം വ​ഹി​ക്കും (കു​റ്റി​ച്ച​ൽ ലൂ​ർ​ദ് മാ​താ കോ​ള​ജ് ).പി​തൃ​ദി​ന​മാ​യ 20ന് ​വൈ​കു​ന്നേ​രം 4.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന സ​ന്ദേ​ശം വാ​ഴി​ച്ച​ൽ ഹോ​ളി ഫാ​മി​ലി പ​ള്ളി വി​കാ​രി ഫാ. ​അ​ജീ​ഷ് ക്രി​സ്തു കാ​ർ​മി​ക​ത്വം വ​ഹി​ക്കും. തു​ട​ർ​ന്ന് വി​ശു​ദ്ധ മ​റി​യം ത്രേ​സ്യാ​യു​ടെ തി​രു​ശേ​ഷി​പ്പ് സ്ഥാ​പി​ക്ക​ൽ.
മാ​തൃ​ദി​ന​മാ​യ 21ന് ​വൈ​കു​ന്നേ​രം 4.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, സ​ന്ദേ​ശം അ​ന്പൂ​രി ഫൊ​റോ​ന പ​ള്ളി വി​കാ​രി ഫാ. ​ജോ​സ​ഫ് ചൂ​ള​പ്പ​റ​ന്പി​ൽ കാ​ർ​മി​കത്വം വ​ഹി​ക്കും. തു​ട​ർ​ന്ന് യു​വ​ജ​ന ധ്യാ​നം.
22ന് ​വൈ​കു​ന്നേ​രം 4.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന സ​ന്ദേ​ശം മ​ല​ങ്ക​ര ക്ര​മ​ത്തി​ൽ തി​രു​വ​ല്ലം പള്ളി വി​കാ​രി ഫാ. ​വ​ർ​ഗീ​സ് വ​ട​ക്കേ​തു​രു​ത്തേ​ൽ.
6.30ന് ​ഇ​ട​വ​ക​യി​ലെ വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ൾ.
23ന് ​കു​ട്ടി​ക​ളു​ടെ ദി​ന​ത്തി​ൽ വൈ​കു​ന്നേ​രം 4.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, സ​ന്ദേ​ശം, വാ​വോ​ട് വി​കാ​രി ഫാ. ​ജോ​ണ്‍ മ​ഠ​ത്തി​പ്പ​റ​ന്പി​ൽ. തു​ട​ർ​ന്ന് ല​ദീ​ഞ്ഞ് തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം, അ​ന്പൂ​രി ഫൊ​റോ​ന പ​ള്ളി അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ. ​മാ​ത്യു മാ​റാ​ട്ടു​ക​ളം. ക്രി​സ്തു​രാ​ജ​ന്‍റെ കു​രി​ശ​ടി​യി​ൽ സ​ന്ദേ​ശം ഫാ. ​ജോ​ബി മു​ട്ട​ത്തി​ൽ (ആ​ന​പ്പാ​റ ലാ​സ​ലൈ​റ്റ് ആ​ശ്ര​മം ).
24ന് ​രാ​വി​ലെ 10ന് ​തി​രു​നാ​ൾ റാ​സ മു​ഖ്യ​കാ​ർ​മി​ക​ൻ ഫാ. ​ബി​ജു അ​ര​ഞ്ഞാ​ണി​യി​ൽ (ഡ​യ​റ​ക്ട​ർ സെ​ന്‍റ് ജോ​സ​ഫ് ബോ​യ്സ് ഹോം, ​പു​തു​ശേ​രി)ആ​ർ​ച്ച് ഡീ​ക്ക​ൻ ഫാ. ​ജോ​ബി മു​ട്ട​ത്തി​ൽ, സ​ന്ദേ​ശം ഡീ​ക്ക​ൻ ജോ​ജു അ​ഞ്ചു​പ​ങ്കി​ൽ തു​ട​ർ​ന്ന് ആ​ഘോ​ഷ​മാ​യ പ്ര​ദ​ക്ഷി​ണം, കൊ​ടി​യി​റ​ക്ക്.