കാ​ട്ടാ​ക്ക​ട​യി​ലെ ഫു​ട്പാ​ത്ത് നിർമാണം യാ​ത്ര​ക്കാ​ർ​ക്ക് ദുരിതമാകുന്നു
Saturday, November 16, 2019 12:42 AM IST
കാ​ട്ടാ​ക്ക​ട: കാ​ട്ടാ​ക്ക​ട ടൗ​ണി​ലെ ഫു​ട്പാ​ത്ത് നി​ർ​മാ​ണം നാ​ട്ടു​കാ​ർ​ക്കും യാ​ത്ര​ക്കാ​ർ​ക്കും വി​ന​യാ​യി മാ​റി .
തി​ര​ക്കു​ള്ള മാ​ർ​ക്ക​റ്റ് റോ​ഡി​ലെ ഓ​ട​യു​ടെ സ്ലാ​ബു​ക​ൾ ഇ​ള​ക്കി മാ​റ്റി​യ​ത് യാ​ത്ര​ക്കാ​ർ​ക്ക് ദു​രി​ത​മാ​ണെ​ന്ന് ആ​രോ​പ​ണ​മു​ണ്ട്. സ്ലാ​ബു​ക​ൾ ഇ​പ്പോ​ൾ മെ​യി​ൻ റോ​ഡി​ൽ ഉ​പേ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ് . റോ​ഡ് പ​ണി​യെ​ടു​ത്ത ക​രാ​റു​കാ​ര​ൻ പ​ണി നി​റു​ത്തി​യ​തി​നെ​പ്പ​റ്റി ചോ​ദി​ച്ചാ​ൽ പി​ഡ​ബ്ലി​യു​ഡി ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും മ​റു​പ​ടി​യി​ല്ല.​കാ​ൽ​ന​ട​യാ​ത്രാ​ക്കാ​രി​ൽ പ​ല​രും സ്ലാ​ബി​ല്ലാ​ത്ത ഓ​ട​യി​ൽ വീ​ണ് പ​രി​ക്കേ​ൽ​ക്കു​ന്ന​താ​യും പ​രാ​തി​യു​ണ്ട്.
​ക​ഴി​ഞ്ഞ ഒ​രു​മാ​സ​മാ​യി ഈ ​പ്ര​ദേ​ശ​ത്ത് നി​ല​വി​ലെ ഓ​ട​യ്ക്ക് മു​ക​ളി​ലൂ​ടെ ഫു​ട്പാ​ത്ത് നി​ർ​മി​ക്കാ​നാ​യി പ​ണി തു​ട​ങ്ങി​യ​ത്. കാ​ട്ടാ​ക്ക​ട തി​രു​വ​ന​ന്ത​പു​രം റോ​ഡി​ലെ പ​ണി ക​ഴി​ഞ്ഞ ശേ​ഷ​മാ​ണ് തി​ര​ക്കേ​റി​യ മാ​ർ​ക്ക​റ്റ് റോ​ഡി​ൽ പ​ണി തു​ട​ങ്ങി​യ​ത്.
നി​ല​വി​ല​ത്തെ ഓ​ട​ക​ളു​ടെ ഉ​യ​രം​കൂ​ട്ടി സ്ലാ​ബ് സ്ഥാ​പി​ച്ച് ഫു​ട്പാ​ത്ത് നി​ർ​മി​ക്കാ​ണ് പ​ണി തു​ട​ങ്ങി​യ​ത്.