സു​രാ​ജ് വെ​ഞ്ഞാ​റ​മൂ​ടു​മാ​യി വി​ദ്യാ​ർ​ഥി​ക​ൾ സം​വ​ദി​ച്ചു
Saturday, November 16, 2019 12:44 AM IST
വെ​ഞ്ഞാ​റ​മൂ​ട്: വി​ദ്യാ​ല​യ പ​രി​സ​ര​ത്തു​ള്ള പ്ര​തി​ഭ​ക​ളെ തി​രി​ച്ച​റി​യു​ക​യും അ​വ​രു​ടെ വീ​ടു​ക​ളി​ൽ പോ​യി സം​വ​ദി​ക്കു​ക​യും ചെ​യ്യു​ക എ​ന്ന പൊ​തു വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ "വി​ദ്യാ​ല​യം പ്ര​തി​ഭ​ക​ളോ​ടൊ​പ്പം' എ​ന്ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി വെ​ഞ്ഞാ​റ​മൂ​ട് മേ​ഖ​ല​യി​ലെ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളും, അ​ധ്യാ​പ​ക​രും ന​ട​ൻ സു​രാ​ജ് വെ​ഞ്ഞ​റ​മൂ​ടി​ന്‍റെ വീ​ട്ടി​ലെ​ത്തി.
അ​ധ്യാ​പ​ക​രും വി​ദ്യാ​ർ​ത്ഥി​ക​ളും സു​രാ​ജു​മാ​യി സം​വ​ദി​ക്കു​ക​യും , അ​നു​ഭ​വ​ങ്ങ​ൾ പ​ങ്കു​വ​യ്ക്കു​ക​യും ചെ​യ്തു.
പി​താ​വി​ന്‍റെ ഒ​ന്നാം ച​ര​മ​വാ​ർ​ഷി​ക ദി​ന​മാ​യി​രു​ന്ന​തി​നാ​ലാ​ണ് സു​രാ​ജ് കു​ടും​ബ വീ​ട്ടി​ൽ എ​ത്തി​യ​ത്. ആ​ലി​ന്ത​റ ഗ​വ.​യു​പി​സ്കൂ​ൾ, വെ​ഞ്ഞാ​റ​മൂ​ട് ഗ​വ.​യു​പി​സ്കൂ​ൾ, വെ​ള്ളു​മ​ണ്ണ​ടി ഗ​വ.​എ​ൽ​പി​സ്കൂ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രു​മാ​ണ് സു​രാ​ജ് വെ​ഞ്ഞാ​റ​മൂ​ടി​ന്‍റെ പ​ന​യ​റ​ത്തു​ള്ള കു​ടും​ബ വീ​ട്ടി​ൽ എ​ത്തി​യ​ത്.