എ​ഐ​ടി​യു​സി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റി​ന് നെ​യ്യാ​ര്‍ ഫോ​റ​സ്റ്റ് ഓ​ഫീ​സി​ല്‍ അ​ധി​ക്ഷേ​പ​മെ​ന്ന് ആ​രോ​പ​ണം
Saturday, November 16, 2019 12:45 AM IST
വെ​ള്ളറ​ട: മി​നി​മം​വേ​ജ​സ് ക​മ്മി​റ്റി​യു​ടെ സി​റ്റിം​ഗി​നാ​യ് നെ​യ്യാ​ര്‍​ഡാം ഫോ​റ​സ്റ്റ് അ​സി. വൈ​ല്‍​ഡ് ലൈ​ഫ് ഓ​ഫീ​സി​ലെ യൂ​ത്ത് ഹോ​സ്റ്റ​ലി​ല്‍ എ​ത്തി​യ മി​നി​മം വേ​ജ​സ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​നും എ​ഐ​ടി​യു​സി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ജെ. ​ഉ​ദ​യ​ഭാ​നു​വി​നും ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ​ക്കും അ​ധി​ഷേ​പം നേ​രി​ട്ട​തി​ൽ പ്ര​തി​ഷേ​ധം വ്യാ​പ​ക​മാ​വു​ന്നു.
മി​നി​മം വേ​ജ​സ് പ​രി​ഷ്ക​ര​ണ​ത്തി​നാ​യ് ഔ​ദ്യോ​ഗി​ക സി​റ്റിം​ഗി​നാ​യാ​ണ് ഉ​ദ​യ​ഭാ​നു​വും വി​വി​ധ തൊ​ഴി​ലാ​ളി സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ളും നെ​യ്യാ​ര്‍ യൂ​ത്ത് ഹോ​സ്റ്റ​ലി​ല്‍ സി​റ്റിം​ഗി​നാ​യ് എ​ത്തി​യ​ത്.
ഇ ​മെ​യി​ല്‍​വ​ഴി യൂ​ത്ത് ഹോ​സ്റ്റ​ല്‍ അ​വ​ശ്യ​മു​ണ്ടെ​ന്നു കാ​ണി​ച്ച് ഔ​ദ്യോ​ഗി​ക ക​ത്ത് ക​ഴി​ഞ്ഞ എ​ട്ടി​ന് ഫോ​റ​സ്റ്റ് റേ​ഞ്ച് ഒാ​ഫീ​സ​ര്‍​ക്ക് അ​യ​ച്ചു കൊ​ടു​ത്തി​രു​ന്നു.​
എ​ന്നാ​ൽ ഒാ​ഫീ​സി​ലെ​ത്തി​യ​വ​രെ ജീ​വ​ന​ക്കാ​ർ റൂ​മി​ൽ നി​ന്ന് ഇ​റ​ക്കി​വി​ട്ടെ​ന്ന് പ​രാ​തി​യു​ണ്ട്.

.