യൂ​ത്ത് കോ​ൺ​ഗ്ര​സ് ആ​റ്റി​ങ്ങ​ൽ ന​ഗ​ര​സ​ഭ​യി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി
Saturday, November 16, 2019 12:45 AM IST
ആ​റ്റി​ങ്ങ​ൽ: ആ​റ്റി​ങ്ങ​ൽ ഗ​വ.​ഗേ​ൾ​സ് എ​ച്ച്എ​സ്എ​സി​ൽ മൂ​ന്നു കോ​ടി​യി​ലേ​റെ കി​ഫ്ബി ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് നി​ർ​മി​ക്കു​ന്ന കെ​ട്ടി​ട നി​ർ​മാ​ണ​ത്തി​ൽ അ​പാ​ക​ത​ക​ളും, അ​ഴി​മ​തി​യു​മു​ണ്ടെ​ന്നാ​രോ​പി​ച്ച് യൂ​ത്ത് കോ​ൺ​ഗ്ര​സ് ആ​റ്റി​ങ്ങ​ൽ മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​റ്റി​ങ്ങ​ൽ ന​ഗ​ര​സ​ഭ​യി​ലേ​ക്ക് പ്ര​തി​ഷേ​ധ മാ​ർ​ച്ച് ന​ട​ത്തി.
ആ​റ്റി​ങ്ങ​ൽ ക​ച്ചേ​രി ജം​ഗ്ഷ​നി​ൽ നി​ന്ന് ആ​രം​ഭി​ച്ച പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ഗ​ര​സ​ഭ​യ്ക്ക് മു​ന്നി​ൽ ന​ഗ​ര​സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ് അ​നി​ൽ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​റ്റി​ങ്ങ​ൽ യൂ​ത്ത് കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പി.​എ​സ്. കി​ര​ൺ കൊ​ല്ല​മ്പു​ഴ,വാ​ർ​ഡ് കൗ​ൺ​സി​ല​ർ​മാ​രാ​യ പ്രി​ൻ​സ് രാ​ജ്, ആ​ർ. എ​സ്. പ്ര​ശാ​ന്ത്, പ്ര​വാ​സി കോ​ൺ​ഗ്ര​സ് ജി​ല്ലാ സെ​ക്ര​ട്ട​റി എം. ​എ​ച്ച്. അ​ഷ​റ​ഫ് ആ​ല​ങ്കോ​ട്, അ​നൂ​പ്, രാ​ജേ​ഷ്, അ​ന​ന്ദു, വി​ഷ്ണു, അ​രു​ൺ, സ​തീ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.