അ​നീ​ഷ് വ​ധ​ക്കേ​സ്: ര​ണ്ടുപേ​ർ​ അ​റ​സ്റ്റി​ൽ
Sunday, November 17, 2019 12:18 AM IST
ബാ​ല​രാ​മ​പു​രം: കോ​ഴോ​ട് അ​നീ​ഷി​ന്‍റെ കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ണ്ടു​പേ​രേ​കൂടി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മ​ദ്യ​പി​ക്കു​ന്ന​തി​നി​ടെ​യു​ണ്ടാ​യ വാ​ക്കു​ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് ചു​റ്റി​ക കൊ​ണ്ട് ത​ല​യ്ക്ക​ടി​യേ​റ്റ് കോ​ഴോ​ട് സ്വ​ദേ​ശി അ​നീ​ഷ് മ​രി​ച്ച കേ​സി​ൽ ബാ​ല​രാ​മ​പു​രം മു​ട​വൂ​ർ വ​യ​ലി​ൽ ബി​നു​കു​മാ​ർ (48) ബാ​ല​രാ​മ​പു​രം കൂ​ട​ല്ലൂ​ർ കു​ഞ്ചു വീ​ട്ടി​ൽ അ​നി​ൽ​കു​മാ​ർ (40) എ​ന്നി​വ​രെ​യാ​ണ് ബാ​ല​രാ​മ​പു​രം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

റി​മാ​ൻ​ഡി​ൽ ക​ഴി​യു​ന്ന ഒ​ന്നാം പ്ര​തി ജ​യ​കു​മാ​റി​നെ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പു​റ​ത്താ​യ​ത്. ക​ഴി​ഞ്ഞ അ​ഞ്ചി​ന് രാ​ത്രി​യി​ൽ ഒ​ന്നാം പ്ര​തി ജ​യ​കു​മാ​ർ ത​ന്‍റെ വീ​ട്ടി​ലി​രു​ന്ന് അ​നി​ൽ കു​മാ​റു​മൊ​ത്ത് മ​ദ്യ​പി​ക്കു​ക​യാ​യി​രു​ന്നു.​ഇ​തി​നി​ടെ സ​ഹോ​ദ​ര​ൻ ബി​നു​കു​മാ​റും മ​രി​ച്ച അ​നീ​ഷും സ്ഥ​ല​ത്തെ​ത്തി മ​ദ്യം ബ​ല​മാ​യി പി​ടി​ച്ചു വാ​ങ്ങി കു​ടി​ച്ചു. ഇ​ത് ചോ​ദ്യം ചെ​യ്ത​ത് ഇ​വ​ർ ത​മ്മി​ൽ വാ​ക്കു​ത​ർ​ക്ക​മു​ണ്ടാ​യി.

എ​ന്നാ​ൽ ത​ർ​ക്കം തു​ട​ങ്ങി​യ​പ്പോ​ൾ അ​വി​ടെ നി​ന്നും പോ​യി എ​ന്ന് നേ​ര​ത്തെ മൊ​ഴി ന​ൽ​കി​യ അ​നി​ൽ​കു​മാ​ർ സം​ഭ​വ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​താ​യും പി​ന്നീ​ടു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ തെ​ളി​ഞ്ഞു.

മ​ർ​ദ​ന​മേ​റ്റ അ​നീ​ഷ് ക​ട്ടി​ലി​ന​ടി​യി​ലു​ണ്ടാ​യി​രു​ന്ന ചു​റ്റി​ക​യെ​ടു​ത്ത് വീ​ശി​യ​പ്പോ​ൾ ബി​നു​കു​മാ​റി​ന്‍റെ മു​ഖ​ത്ത് കൊ​ണ്ടി​രു​ന്നു. സ​ഹോ​ദ​ര​നെ ര​ക്ഷി​ക്കാ​നാ​യി ജ്യേ​ഷ്ഠ​ൻ ജ​യ​കു​മാ​റും സു​ഹൃ​ത്ത് അ​നി​ൽ​കു​മാ​റും ചേ​ർ​ന്ന് അ​നീ​ഷി​ന്‍റെ കൈ​യി​ൽ നി​ന്നും ചു​റ്റി​ക പി​ടി​ച്ചു വാ​ങ്ങി അ​നീ​ഷി​ന്‍റെ മു​ഖ​ത്തും ത​ല​യി​ലു​മാ​യി അ​ടി​ച്ച് കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.​ചു​റ്റി​ക അ​ടു​ത്തു​ള്ള തോ​ട്ടി​ൽ വ​ലി​ച്ചെ​റി​ഞ്ഞെന്നും ജ​യ​കു​മാ​റി​നെ​യും ബി​നു​കു​മാ​റി​നെ​യും വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് സം​ഭ​വ​ത്തി​ന്‍റെ ചു​രു​ള​ഴി​ഞ്ഞ​തെ​ന്നും നെ​യ്യാ​റ്റി​ൻ​ക​ര ഡി​വൈ​എ​സ്പി എ​സ്. അ​നി​ൽ​ക​മാ​ർ പ​റ​ഞ്ഞു.​

ര​ണ്ടാം പ്ര​തി ബി​നു​കു​മാ​ർ ഇ​പ്പോ​ൾ മെ​ഡി​ക്ക​ൽ​കോ​ള​ജി​ൽ ചി​കി​ത്സ​യി​ലാ​ണ്. ഇ​യാ​ളെ റി​മാ​ൻ​ഡു ചെ​യ്ത് സെ​ല്ലി​ലേ​ക്കു മാ​റ്റി .മൂ​ന്നാം പ്ര​തി അ​നി​ൽ​കു​മാ​റി​നെ റി​മാ​ൻ​ഡ് ചെ​യ്ത് നെ​യ്യാ​റ്റി​ൻ​ക​ര സ​ബ് ജ​യി​ലി​ലേ​യ്ക്ക് മാ​റ്റി. അ​നി​ൽ കു​മാ​റും ബി​നു​കു​മാ​റും 2002 ൽ ​ജോ​ണി എ​ന്ന​യാ​ളെ മ​ദ്യ​പാ​ന​ത്തി​നി​ടെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലും പ്ര​തി​ക​ളാ​ണ്.