ന​ഗ​ര​സ​ഭാ കേ​ര​ളോ​ത്സ​വം സ​മാ​പി​ച്ചു
Sunday, November 17, 2019 12:20 AM IST
തി​രു​വ​ന​ന്ത​പു​രം: ന​ഗ​ര​സ​ഭാ കേ​ര​ളോ​ത്സ​വ​ത്തി​ന്‍റെ സ​മാ​പ​ന സ​മ്മേ​ള​നം ഡെ​പ്യൂ​ട്ടി മേ​യ​ർ രാ​ഖി ര​വി​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​ട്ട​ണ്‍​ഹി​ൽ സ്കൂ​ൾ, വി​വി​ധ സ്റ്റേ​ഡി​യ​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് മ​ത്സ​ര​ങ്ങ​ൾ ന​ട​ത്തി​ത്. ക​ലാ​മ​ത്സ​ര​ങ്ങ​ൾ കോ​ട്ട​ണ്‍​ഹി​ൽ സ്കൂ​ളി​ലും, കാ​യി​ക മ​ത്സ​ര​ങ്ങ​ൾ സെ​ൻ​ട്ര​ൽ സ്റ്റേ​ഡി​യം, പൂ​ജ​പ്പു​ര മൈ​താ​നം, വെ​ള്ള​യ​ന്പ​ലം അ​ക്വാ​ട്ടി​ക് സെ​ന്‍റ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യാ​ണ് ന​ട​ന്ന​ത്.

ന​ഗ​രാ​സൂ​ത്ര​ണ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ പാ​ള​യം രാ​ജ​ന്‍റെ അ​ദ്ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ വി​ദ്യാ​ഭ്യാ​സ കാ​യി​ക​കാ​ര്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ സി.​സു​ദ​ർ​ശ​ന​ൻ പ്ര​സം​ഗി​ച്ചു.