നെ​യ്യാ​ർ​ഡാ​മി​ൽ കു​ടി​വെ​ള്ള​ പ​ദ്ധ​തി: നി​ർ​മാ​ണ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു
Sunday, November 17, 2019 12:20 AM IST
കാ​ട്ടാ​ക്ക​ട: കാ​ളി​പ്പാ​റ കു​ടി​വെ​ള്ള വി​ത​ര​ണ പ​ദ്ധ​തി​ക്കു പു​റ​മേ നെ​യ്യാ​ർ​ഡാ​മി​ൽ മ​റ്റൊ​രു പ​ദ്ധ​തി​യു​ടെ പ​ണി കൂ​ടി ആ​രം​ഭി​ച്ചു. ന​ഗ​ര​ത്തി​ൽ കു​ടി​വെ​ള്ള​മെ​ത്തി​ക്കാ​ൻ നെ​യ്യാ​ർ അ​ണ​ക്കെ​ട്ടി​ൽ നി​ന്നും ജ​ല​മെ​ത്തി​ക്കു​ന്ന ജ​ല​അ​ഥോ​റി​റ്റി​യു​ടെ പ​ദ്ധ​തി​ക്കാ​യി കി​ഫ്ബി​യി​ൽ​നി​ന്നു 266.96 കോ​ടി രൂ​പ അ​നു​വ​ദി​ച്ചു.

അ​രു​വി​ക്ക​ര, പേ​പ്പാ​റ സം​ഭ​ര​ണി​ക​ളി​ൽ ജ​ല​ദൗ​ർ​ല​ഭ്യം അ​നു​ഭ​വ​പ്പെ​ടു​ന്ന​തി​നാ​ൽ ബ​ദ​ൽ സം​ഭ​ര​ണ സ്രോ​ത​സ് എ​ന്ന നി​ല​യി​ൽ സ​ർ​ക്കാ​ർ ഇ​ത്ത​ര​മൊ​രു പ​ദ്ധ​തി​ക്ക് രൂ​പം ന​ൽ​കി​യ​ത്. നെ​യ്യാ​ർ​ഡാ​മി​ന് സ​മീ​പം അ​ഞ്ചേ​ക്ക​റി​ലേ​റെ സ്ഥ​ല​മാ​ണ് ജ​ല​ശു​ദ്ധീ​ക​ര​ണ ശാ​ല​യ്ക്കാ​യി ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്.

ഇ​തി​ൽ 3.5 ഏ​ക്ക​ർ സ്ഥ​ല​മാ​ണ് ഇ​റി​ഗേ​ഷ​ൻ വ​കു​പ്പ് ഏ​റ്റെ​ടു​ത്ത് ന​ൽ​കി​യി​ട്ടു​ള്ള​ത്. ബാ​ക്കി ഭൂ​മി സ​മീ​പ​ത്തു​ള്ള​വ​രി​ൽ നി​ന്ന് ഏ​റ്റെ​ടു​ക്കാ​നു​ള്ള ശ്ര​മം ന​ട​ക്കു​ക​യാ​ണ്. നെ​യ്യാ​ർ​ഡാ​മി​ൽ​നി​ന്നു​ള്ള വെ​ള്ളം സ​മീ​പം സ്ഥാ​പി​ക്കു​ന്ന പ്ലാ​ന്‍റി​ൽ ശു​ദ്ധീ​ക​രി​ച്ച് പി​ടി​പി ന​ഗ​റി​ലെ സം​ഭ​ര​ണി​യി​ൽ ശേ​ഖ​രി​ച്ച് വി​ത​ര​ണം ചെ​യ്യു​ന്ന​താ​ണ് പ​ദ്ധ​തി. ഒ​രു വ​ർ​ഷ​ത്തി​ന​കം പ​ദ്ധ​തി പൂ​ർ​ത്തി​യാ​കു​മെ​ന്നാ​ണ് ജ​ല അ​ഥോ​റി​റ്റി അ​ധി​കൃ​ത​ർ പ​റ​യു​ന്നു.

20 എം​എ​ൽ​ഡി ശേ​ഷി​യു​ള്ള ജ​ല​ശു​ദ്ധീ​ക​ര​ണ​ശാ​ല​യാ​ണ് നെ​യ്യാ​ർ​ഡാ​മി​ൽ സ്ഥാ​പി​ക്കു​ന്ന​ത്. ഇ​തി​ൽ 100 എം​എ​ൽ​ഡി വെ​ള്ളം ന​ഗ​ര​ത്തി​നും, ബാ​ക്കി 20 സ​മീ​പ​ത്തെ വി​ള​പ്പി​ൽ, വി​ള​വൂ​ർ​ക്ക​ൽ, മ​ല​യി​ൻ​കീ​ഴ്, മാ​റ​ന​ല്ലൂ​ർ പ​ഞ്ചാ​യ​ത്തു​ക​ൾ​ക്കു​മാ​ണ്. ആ​ദ്യ​ഘ​ട്ട​ത്തി​ലെ 60 കോ​ടി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു​ള്ള ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ൾ മാ​സ​ങ്ങ​ൾ​ക്കു​മു​മ്പേ പൂ​ർ​ത്തി​യാ​യി​രു​ന്നു.

എ​ന്നാ​ൽ പൈ​പ്പ് ലൈ​ൻ സ്ഥാ​പി​ക്കു​ന്ന​തു​ൾ​പ്പെ​ടെ​യു​ള്ള​വ​യ്ക്കാ​യു​ള്ള പ​ണം അ​നു​വ​ദി​ക്കാ​ൻ വൈ​കി. ഇ​തു​കൂ​ടി ഇ​പ്പോ​ൾ അ​നു​വ​ദി​ച്ച​തോ​ടെ പ​ദ്ധ​തി പ​ണി ആ​രം​ഭി​ച്ചി​രി​ക്കു​ക​യാ​ണ്.