ബൈ​ക്ക് അ​പ​ക​ട​ത്തി​ൽ പരിക്കേറ്റു ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വ​തി മ​രി​ച്ചു
Sunday, November 17, 2019 1:35 AM IST
വി​ഴി​ഞ്ഞം: ബൈ​ക്ക് അ​പ​ക​ട​ത്തി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വ​തി മ​രി​ച്ചു. ഉ​ച്ച​ക്ക​ട ,സി​സി​ലി​പു​രം മു​ള്ളു​വി​ള വീ​ട്ടി​ൽ ടി. ​സ​ജി (ഷാ​ജി) യു​ടെ ഭാ​ര്യ കു​മാ​രി ശാ​ലി​നി (38) ആ​ണ് മ​രി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച ഉ​ച്ച​ക്ക​ട സി​സി​ലി​പു​രം റോ​ഡി​ലാ​യി​രു​ന്നു അ​പ​ക​ടം. ഉ​ച്ച​ക്ക​ട റോ​ഡി​ൽ നി​ന്നു സി​സി​ലി​പു​രം റോ​ഡി​ലേ​ക്ക് തി​രി​യു​ന്ന​തി​നി​ട​യി​ൽ സ​ജി​യും ശാ​ലി​നി​യും സ​ഞ്ച​രി​ച്ചി​രു​ന്ന ബൈ​ക്കി​ൽ എ​തി​രേ വ​ന്ന ബു​ള്ള​റ്റ് ബൈ​ക്ക് ഇ​ടി​ച്ചാ​യി​രു​ന്നു അ​പ​ക​ടം.

ഗു​രു​ത​ര പ​രി​ക്കേ​റ്റ ഇ​രു​വ​രേ​യും മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ശാ​ലി​നി ഇ​ന്ന​ലെ രാ​വി​ലെ മ​രി​ച്ചു. പേ​രൂ​ർ​ക്ക​ട ഇ ​എ​സ് ഐ ​ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രി​യാ​യി​രു​ന്നു ശാ​ലി​നി.​സ​ജി​ക്ക്ത​ല​യ്ക്കും​വ​ല​തു​കാ​ലി​നും ഗു​രു​ത​ര പ​രി​ക്കേ​റ്റി​ട്ടു​ണ്ട്.​പോ​ലി​സ് ന​ട​പ​ടി​ക​ൾ​ക്കും പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നും ശേ​ഷം ശാ​ലി​നി​യു​ടെ മൃ​ത​ദേ​ഹം വീ​ട്ടു​വ​ള​പ്പി​ൽ സം​സ്ക​രി​ച്ചു. മ​ര​ണാ​ന​ന്തി​ര ച​ട​ങ്ങ് ബു​ധ​നാ​ഴ്ച എ​ട്ടി​ന്.​മ​ക്ക​ൾ: ആ​ഷി​ന,ആ​ഷി​ക്ക്.