സ്നേ​ഹി​ത കോ​ളിം​ഗ് ബെ​ൽ വാ​രാ​ച​ര​ണ​ത്തി​നു തു​ട​ക്ക​മാ​യി
Monday, November 18, 2019 12:14 AM IST
കാ​ട്ടാ​ക്ക​ട: കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​ന്‍റെ സ്നേ​ഹി​ത കോ​ളിം​ഗ് ബെ​ൽ വാ​രാ​ച​ര​ണ​ത്തി​നു തു​ട​ക്ക​മാ​യി.പ​രി​പാ​ടി​യു​ടെ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം കാ​ട്ടാ​ക്ക​ട ഇ​ള​വ​ൻ​കോ​ണ​ത്ത് മ​ന്ത്രി എ.​സി.​മൊ​യ്തീ​ൻ നി​ർ​വ​ഹി​ച്ചു. ഐ.​ബി.​സ​തീ​ഷ് എം​എ​ൽ​എ അ​ധ്യ​ക്ഷ​നാ​യി. ജി​ല്ല​യി​ൽ ഒ​റ്റ​പ്പെ​ട്ട് ക​ഴി​യു​ന്ന​വ​രെ ക​ണ്ടെ​ത്തി അ​വ​ർ​ക്ക് സാ​മൂ​ഹി​ക​മാ​ന​സി​ക പി​ന്തു​ണ ന​ൽ​കു​ന്ന പ​ദ്ധ​തി​യാ​ണി​ത്. 21 ന് ​പ​രി​പാ​ടി സ​മാ​പി​ക്കും.2156 പി​ന്തു​ണാ സ്വീ​ക​ർ​ത്താ​ക്ക​ളെ​യാ​ണ് പ​ദ്ധ​തി​ക്കാ​യി ക​ണ്ടെ​ത്തി​യി​ട്ടു​ള്ള​ത്.
കു​ടും​ബ​ശ്രീ എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ എ​സ്.​ഹ​രി​കി​ഷോ​ർ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​കെ.​മ​ധു, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ജി.​സ്റ്റീ​ഫ​ൻ, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്.​അ​ജി​ത, വൈ​സ് പ്ര​സി​ഡ​ന്‍റ് ശ​ര​ത്ച​ന്ദ്ര​ൻ നാ​യ​ർ, സി​ഡി​എ​സ് ചെ​യ​ർ​പേ​ഴ്സ​ൺ അ​ന​സൂ​യ, സ്റ്റേ​റ്റ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ പ്ര​മോ​ദ്, കു​ടും​ബ​ശ്രീ സം​സ്ഥാ​ന പ്രോ​ഗ്രാം മാ​നേ​ജ​ർ സോ​യാ തോ​മ​സ്, നി​ഷാ സു​കു​മാ​ര​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.