കെ​എ​ല്‍​സി​എ സം​സ്ഥാ​ന സ​മ്മേ​ള​നം: സ്വാ​ഗ​ത സം​ഘം ഒാ​ഫീ​സ് തു​റ​ന്നു
Monday, November 18, 2019 12:14 AM IST
വെ​ള്ള​റ​ട: കെ​എ​ല്‍​സി​എ സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ന്‍റെ​യും ല​ത്തീ​ന്‍​സ​മു​ദാ​യ സം​ഗ​മ​ത്തി​ന്‍റെ​യും ഭാ​ഗ​മാ​യി പെ​രു​ങ്ക​ട​വി​ള കാ​ക്ക​ണം മ​ണ്ണൂ​ര്‍ അ​മ​ലോ​ത്ഭ​വ​മാ​താ ദേ​വാ​ല​യ​ത്തി​ല്‍ സ്വാ​ഗ​ത സം​ഘം ഓ​ഫീ​സ് പ്ര​വ​ര്‍​ത്ത​ന​മാ​രം​ഭി​ച്ചു.
ഇ​ട​വ​ക വി​കാ​രി ഫാ. ​സൈ​മ​ണ്‍​നേ​ശ​ന്‍ ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
സ്വാ​ഗ​ത സം​ഘം ക​ണ്‍​വീ​ന​ര്‍ ബി​നി​ല്‍മ​ണ​ലു​വി​ള, ഇ​ട​വ​ക​സെ​ക്ര​ട്ട​റി ഡി.​ആ​ര്‍.​സ​ജി​ന്‍​ദാ​സ് , കെ​എ​ല്‍​സി​എ യൂ​ണി​റ്റ് ഭാ​ര​വാ​ഹി​ക​ളാ​യ വി​ജ​യ​രാ​ജ്, ശി​വ​കു​മാ​ര്‍, പു​ഷ്പ​ലീ​ല, സൗ​മ്യ അ​നി​ല്‍, അ​ജി​ത്കു​മാ​ര്‍ എ​ന്നി​വ​ര്‍​പ​ങ്കെ​ടു​ത്തു.
സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി അ​ധി​കാ​ര​ത്തി​ല്‍ പ​ങ്കാ​ളി​ത്തം,സ​മ​നീ​തി എ​ന്ന വി​ഷ​യ​ത്തെ​ക്കു​റി​ച്ച് സെ​മി​നാ​ർ ന​ട​ത്തി.
24ന് ​വി​ശേ​ഷാ​ല്‍ ബി​സി​സി യോ​ഗ​ങ്ങ​ള്‍ ന​ട​ക്കും. 24 ന് ​വി​ളം​ബ​ര​റാ​ലി​ക്ക് ദേ​വാ​ല​യ​ത്തി​ൽ സ്വീ​ക​ര​ണം ന​ല്‍​കും.
​ഡി​സം​ബ​ര്‍ ഒ​ന്നി​ന് നെ​യ്യാ​റ്റി​ന്‍​ക​ര​യി​ല്‍​ന​ട​ക്കു​ന്ന ല​ത്തീ​ന്‍ സ​മു​ദാ​യ സം​ഗ​മ റാ​ലി​യി​ല്‍ ഇ​ട​വ​ക വി​ശ്വാ​സി​ക​ളെ പ​ങ്കെ​ടു​പ്പി​ക്കു​മെ​ന്ന് റാ​ലി ക​ണ്‍​വീ​ന​ര്‍ ബി​നി​ല്‍ മ​ണ​ലു​വി​ള അ​റി​യി​ച്ചു.