കാ​ട്ടു​പ​ന്നി​യെ വേ​ട്ട​യാ​ടി​യ നാ​ലു പേ​ർ അ​റ​സ്റ്റി​ൽ
Monday, November 18, 2019 12:15 AM IST
പാ​ലോ​ട്: കാ​ട്ടു​പ​ന്നി​യെ വേ​ട്ട​യാ​ടി​യ കേ​സി​ൽ നാ​ലു പേ​ർ അ​റ​സ്റ്റി​ൽ. കാ​ട്ടു പ​ന്നി​യെ പ​ട​ക്കം വ​ച്ച് വേ​ട്ട​യാ​ടി വാ​ഹ​ന​ത്തി​ൽ ക​ട​ത്തി​യ കു​റ്റ​ത്തി​ന് വേ​ല​ൻ മു​ക്ക് ഇ​ന്ദു ഭ​വ​നി​ൽ ഷി​ബു, മാ​റ​നാ​ട് സ​ജി മ​ന്ദി​ര​ത്തി​ൽ സാ​ബു, മേ​ലേ​തേ വ​രു​കോ​ണം ജീ​നാ മ​ൻ​സി​ലി​ൽ ജ​ലീ​ൽ, മേ​ലേ​തേ വ​രു​കോ​ണം സ​ന്തോ​ഷ് ഭ​വ​നി​ൽ സ​ന്തോ​ഷ് എ​ന്നി​വ​രെ പ​ന്നി​യി​റ​ച്ചി ക​ട​ത്തു​വാ​ൻ ഉ​പ​യോ​ഗി​ച്ച വാ​ഹ​ന​മ​ട​ക്കം പാ​ലോ​ട് റേ​ഞ്ച് ഓ​ഫീ​സ​റു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.
വ​ന്യ ജീ​വി സം​ര​ക്ഷ​ണ നി​യ​മ​പ്ര​കാ​രം ഏ​ഴ് വ​ർ​ഷം വ​രെ ത​ട​വ് ല​ഭി​ക്കാ​വു​ന്ന ോകു​റ്റ​മാ​ണ് ഇ​ത്. റേ​ഞ്ച് ഓ​ഫീ​സ​ർ ബി.​അ​ജി​ത്കു​മാ​ർ ,ഡ​പ്യൂ​ട്ടി റേ​ഞ്ച് ഓ​ഫീ​സ​ർ ഷി​ജു, സെ​ക്ഷ​ൻ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ ആ​ർ.​ബി.​അ​രു​ൺ, ബീ​റ്റ്ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ​മാ​രാ​യ ഷാ​ന​വാ​സ്, മു​ഹ​മ്മ​ദ് ന​സിം, വാ​ച്ച​ർ എ.​രാ​ജ​ൻ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.