കെ​എ​സ്ആ​ർ​ടി​സി ബ​സി​ലെ യാ​ത്ര​ക്കാ​രെ വ​ഴി​യി​ൽ ഇ​റ​ക്കി​വി​ട്ട​താ​യി പ​രാ​തി
Monday, November 18, 2019 12:16 AM IST
പാ​റ​ശാ​ല : കെ​എ​സ്ആ​ർ​ടി​സി ബ​സി​ലെ യാ​ത്ര​ക്കാ​രെ വ​ഴി​യി​ൽ ഇ​റ​ക്കി​വി​ട്ട​താ​യി പ​രാ​തി. ചോ​ദ്യം ചെ​യ്ത യാ​ത്ര​ക്കാ​ർ​ക്ക് നേ​രെ ഡ്രൈ​വ​റു​ടെ വ​ക തെ​റി​യ​ഭി​ഷേ​കം .നാ​ഗ​ർ​കോ​വി​ൽ-​തി​രു​വ​ന​ന്ത​പു​രം റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന പാ​പ്പ​നം​കോ​ഡ് ഡി​പ്പോ​യി​ലെ എ​ടി​എം106 ബ​സി​ലെ ഡ്രൈ​വ​റാ​ണ് യാ​ത്ര​ക്കാ​ർ​ക്കു​നേ​രെ തെ​റി​യ​ഭി​ഷേ​കം ന​ട​ത്തി​യ​ത്.
ഇ​ന്ന​ലെ വൈ​കു​ന്നേ​രം 6.30ന് ​പാ​റ​ശാ​ല കു​റും​കു​ട്ടി​യി​ലാ​ണ്സം​ഭ​വം. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് യാ​ത്ര​ക്കാ​ർ പാ​റ​ശാ​ല എ​ടി​ഒ​ക്കു പ​രാ​തി ന​ൽ​കി. ജീ​വ​ന​ക്കാ​ർ യാ​ത്ര​ക്കാ​രെ മ​റ്റു​ബ​സി​ൽ ക​യ​റ്റി വി​ടേ​ണ്ട ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​ല്ല​ന്നും​പ​രാ​തി​യി​ൽ പ​റ​യു​ന്നു.