വ​ന്യ​മൃ​ഗ ശ​ല്യ​ത്തി​ന് പ​രി​ഹാ​രം കാ​ണ​ണം: ആ​ദി​വാ​സി സം​ഘ​ട​ന​ക​ൾ
Monday, November 18, 2019 12:16 AM IST
വി​തു​ര: ആ​ദി​വാ​സി ഊ​രു​ക​ളി​ലെ വ​ന്യ​മൃ​ഗ​ശ​ല്യ​ത്തി​ന് അ​ടി​യ​ന്ത​ര പ​രി​ഹാ​രം കാ​ണ​ണ​മെ​ന്ന് ആ​ദി​വാ​സി കോ​ൺ​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പൊ​ൻ​പാ​റ സ​തീ​ഷ് ആ​വ​ശ്യ​പ്പെ​ട്ടു. ആ​ക്ര​മ​ണ​മേ​റ്റ​വ​ർ​ക്കും ന​ഷ്ട പ​രി​ഹാ​രം യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ൽ ല​ഭ്യ​മാ​കാ​ത്ത​തു വ​ലി​യ ബു​ദ്ധി​മു​ട്ട് സൃ​ഷ്ടി​ക്കു​ന്ന​താ​യി ആ​ദി​വാ​സി മ​ഹാ​സ​ഭ(​എ​എം​എ​സ്) സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് മോ​ഹ​ന​ൻ ത്രി​വേ​ണി ആ​രോ​പി​ച്ചു.
വ​ന്യ മൃ​ഗ ശ​ല്യ​ത്തി​നു പ​രി​ഹാ​രം കാ​ണാ​ത്ത പ​ക്ഷം ശ​ക്ത​മാ​യ സ​മ​ര പ​രി​പാ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു പോ​കു​മെ​ന്ന് ആ​ദി​വാ​സി കാ​ണി​ക്കാ​ർ സം​യു​ക്ത സം​ഘം(​എ​ക​ഐ​സ്എ​സ്) സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പി. ​ഭാ​ർ​ഗ​വ​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ. ​ര​ഘു എ​ന്നി​വ​ർ അ​റി​യി​ച്ചു.