ബാ​ല​ഭാ​സ്ക​ർ അ​നു​സ്മ​ര​ണം നടത്തി
Monday, November 18, 2019 12:16 AM IST
പോ​ത്ത​ൻ​കോ​ട് : ന​വം​ബ​ർ മാ​സ​ത്തി​ലെ മൂ​ന്നാ​മ​ത്തെ ഞാ​റാ​ഴ്ച സം​സ്ഥാ​ന ആ​ർ​ടി​ഒ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ റോ​ഡ​പ​ക​ട​ങ്ങ​ളി​ൽ മ​രി​ച്ച​വ​രു​ടെ​യും അം​ഗ​വൈ​ക​ല്യം സം​ഭ​വി​ച്ച​വ​രു​ടെ​യും ഓ​ർ​മ്മ ദി​നം ആ​ച​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ക​ഴ​ക്കൂ​ട്ടം സ​ബ് റീ​ജ​ണ​ൽ ട്രാ​ൻ​സ്പോ​ർ​ട്ട് ഓ​ഫീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ​ള്ളി​പ്പു​റ​ത്തെ വ​യ​ലി​നി​സ്റ്റ് ബാ​ല​ഭാ​സ്ക​റി​ന്‍റെ ഓ​ർ​മ്മ കൂ​ടാ​ര​ക്കി​ന് മു​ന്നി​ൽ ഒ​ത്ത് കൂ​ടി.
ക​ഴ​ക്കൂ​ട്ടം സ​ബ് റീ​ജ​ണ​ൽ ട്രാ​ൻ​സ്പോ​ർ​ട്ട് ഓ​ഫീ​സ​ർ എ​സ്.​പി. സ്വ​പ്ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ർ​ടി​ഒ മാ​രും നാ​ട്ടു​കാ​രും മെ​ഴു​കു തി​രി കൊ​ടു​ത്തി ഓ​ർ​മ്മ ദി​നം ആ​ച​രി​ച്ചു.
ച​ട​ങ്ങി​ൽ അ​റ്റി​ങ്ങ​ൽ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് യൂ​ണി​റ്റ് അം​ഗ​ങ്ങ​ളും, ആ​ർ​ടി​ഒ​മാ​രും നാ​ട്ടു​കാ​രും പ​ങ്കെ​ടു​ത്തു.