നി​ർ​ധ​ന രോ​ഗി​ക​ൾ​ക്ക് ധ​ന​സ​ഹാ​യം ന​ൽ​കി ജോ​സ് ആ​ലൂ​ക്കാ​സ് ഗ്രൂപ്പ്
Monday, November 18, 2019 12:16 AM IST
തി​രു​വ​ന​ന്ത​പു​രം: ജോ​സ് ആ​ലൂ​ക്കാ​സ് ജ്വ​ല്ല​റി​യു​ടെ 55-ാം വാ​ർ​ഷി​ക ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി തി​രു​വ​ന​ന്ത​പു​രം ജോ​സ് ആ​ലൂ​ക്കാ​സും ല​യ​ണ്‍​സ് ക്ല​ബ് തി​രു​വ​ന​ന്ത​പു​രം എ​യ​ർ​പോ​ർ​ട്ട് സി​റ്റി​യും ചേർ​ന്ന് 40 നി​ർ​ധ​ന രോ​ഗി​ക​ൾ​ക്ക് സാ​ന്പ​ത്തി​ക സ​ഹാ​യം ന​ൽ​കി.
തി​രു​വ​ന​ന്ത​പു​രം ഷോ​റൂം അ​ങ്ക​ണ​ത്തി​ൽ ന​ട​ന്ന ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ​യും ധ​ന​സ​ഹാ​യ വി​ത​ര​ണ​ത്തി​ന്‍റെ​യും ഉ​ദ്ഘാ​ട​നം കോ​ണ്‍​ഗ്ര​സ് ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കൃ​ഷ്ണ​ൻ പോ​റ്റി​യും തി​രു​വ​ന​ന്ത​പു​രം ല​യ​ണ്‍​സ് ക്ല​ബ് ജി​ല്ലാ സെ​ക്ര​ട്ട​റി ഡോ. ​ക​ണ്ണ​നും ചേ​ർ​ന്നു നി​ർ​വ​ഹി​ച്ചു.
ജോ​സ് ആ​ലൂ​ക്കാ​സ് തി​രു​വ​ന​ന്ത​പു​രം ഷോ​റൂം മാ​നേ​ജ​ർ ര​ണ്‍​ജി​ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഷോ​റൂം അ​സി​സ്റ്റ​ന്‍റ് മാ​നേ​ജ​ർ പ്ര​ഭി​ലാ​ഷ്, ജോ​സ് ആ​ലൂ​ക്കാ​സ് പ്രൊ​പ്പ​ർ​ട്ടീ​സ് അ​സി​സ്റ്റ​ന്‍റ് മാ​നേ​ജ​ർ വി​ഘ്നേ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.