ഉ​പ​യോ​ഗ​ ശൂ​ന്യ​മാ​യ ഫ്രി​ഡ്ജ് പു​സ്ത​ക ഷെൽ​ഫാ​ക്കി വി​ദ്യാ​ർ​ഥി​ക​ൾ
Monday, November 18, 2019 12:16 AM IST
പേ​രൂ​ര്‍​ക്ക​ട: ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ ഫ്രി​ഡ്ജു​ക​ള്‍ ശു​ചീ​ക​രി​ച്ച് പു​സ്ത​ക​ങ്ങ​ള്‍ വ​യ്ക്കു​ന്ന ഷെ​ല്‍​ഫാ​ക്കി മാ​റ്റി​യി​രി​ക്കു​ക​യാ​ണ് മ​ണ്ണാ​മ്മൂ​ല ക​ണ്‍​കോ​ര്‍​ഡി​യ യു​പി​എ​സി​ലെ വി​ദ്യാ​ർ​ഥി​ക​ൾ.
ഡി​ജി​റ്റ​ല്‍ ലൈ​ബ്ര​റി​ക​ള്‍ സ്വ​ന്ത​മാ​യു​ള്ള സ്വ​കാ​ര്യ​സ്കൂ​ളു​ക​ള്‍​ക്കു മു​ന്നി​ല്‍ തി​ള​ക്കം ന​ഷ്ട​പ്പെ​ടാ​തെ പി​ടി​ച്ചു​നി​ല്‍​ക്കാ​ന്‍ ത​ങ്ങ​ള്‍​ക്കും സാ​ധി​ക്കു​മെ​ന്ന് തെ​ളി​യി​ച്ചി​രി​ക്കു​ക​യാ​ണ് ഇ​വി​ട​ത്തെ വി​ദ്യാ​ര്‍​ത്ഥി​ക​ള്‍. ഹെ​ഡ്മാ​സ്റ്റ​ര്‍ ജേ​ക്ക​ബ് സ​ജി​യു​ടെ ആ​ശ​യ​മാ​ണ് പു​തി​യ ഷെ​ല്‍​ഫി​ന്‍റെ രൂ​പ​ക​ല്‍​പ്പ​ന​യ്ക്കു പി​ന്നി​ല്‍.
ഓ​രോ ക്ലാ​സി​ലും ഒ​രു ലൈ​ബ്ര​റി എ​ന്ന​താ​ണ് അ​ധ്യാ​പ​ക​രു​ടെ ല​ക്ഷ്യം. അ​തി​ന്‍റെ പൂ​ര്‍​ത്തീ​ക​ര​ണ​മാ​ണ് ഇ​വി​ട​ത്തെ പു​ത്ത​ന്‍ ഷെ​ല്‍​ഫു​ക​ള്‍ .
സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ള്‍, ലൈ​ബ്ര​റി​ക​ള്‍, സാ​ഹി​ത്യ​കാ​ര​ന്മാ​ര്‍ എ​ന്നി​വ​രി​ല്‍​നി​ന്ന് സ്വ​രു​ക്കൂ​ട്ടി​യ​താ​ണ് പു​സ്ത​ക​ങ്ങ​ള്‍. ഇ​തി​ല്‍ ക​ഥ​ക​ള്‍, ക​വി​താ​ബു​ക്കു​ക​ള്‍, നോ​വ​ലു​ക​ള്‍ എ​ന്നി​വ​യു​ണ്ട്. സ​ര്‍​ഗ​വാ​യ​ന സ​മ്പൂ​ര്‍​ണ വാ​യ​ന എ​ന്ന മു​ദ്രാ​വാ​ക്യം അ​ക്ഷ​രം​പ്ര​തി പ്രാ​വ​ര്‍​ത്തി​ക​മാ​ക്കാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ് ഇ​വി​ട​ത്തെ വി​ദ്യാ​ര്‍​ഥി​ക​ളും അ​ധ്യാ​പ​ക​രും. ഇ​തു​വ​രെ 150 ഓ​ളം പു​സ്ത​ക​ങ്ങ​ള്‍ സ്കൂ​ളി​ലേ​ക്ക് ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്. സ്കൂ​ളി​ലെ പൂ​ര്‍​വ വി​ദ്യാ​ര്‍​ഥി​യും സം​സ്കാ​ര സാ​ഹി​തി ജി​ല്ലാ ജ​ന​റ​ല്‍ ക​ണ്‍​വീ​ന​റു​മാ​യ രാ​ജേ​ഷ് മ​ണ്ണാ​മ്മൂ​ല​യാ​ണ് പു​തി​യ ലൈ​ബ്ര​റി​യു​ടെ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ച​ത്. ഹെ​ഡ്മാ​സ്റ്റ​ര്‍ ജേ​ക്ക​ബ് സ​ജി, അ​ധ്യാ​പ​ക​രാ​യ ഗി​രി​ജ, സ​ന​ല്‍​കു​മാ​ര്‍, പി​ടി​എ പ്ര​സി​ഡ​ന്‍റ് അ​നി​ല്‍​കു​മാ​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.