കെ​എ​സ്ആ​ർ​ടി​സി സൂ​പ്പ​ർ​ഫാ​സ്റ്റ് ഇ​ടി​ച്ച് ത​ക്ക​ല സ്വ​ദേ​ശി മ​രി​ച്ചു
Tuesday, November 19, 2019 12:00 AM IST
ആ​റ്റി​ങ്ങ​ൽ: കെ​എ​സ്ആ​ർ​ടി​സി സൂ​പ്പ​ർ​ഫാ​സ്റ്റ് ഇ​ടി​ച്ച് ത​ക്ക​ല സ്വ​ദേ​ശി​യാ​യ കാ​ൽ​ന​ട​യാ​ത്ര​ക്കാ​ര​ൻ മ​രി​ച്ചു.​ത​മി​ഴ്നാ​ട് സ്വ​ദേ​ശി ഷാ​ജി (36) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​ത്രി എ​ട്ട​ര​യോ​ടെ ആ​റ്റി​ങ്ങ​ൽ മാ​മ​ത്ത് ആ​യി​രു​ന്നു അ​പ​ക​ടം.

പ​ഴ​യ​ഗം​ഗ ബാ​റി​ൽ മേ​സ്തി​രി പ​ണി​ക്ക് വ​ന്നി​ട്ട് തി​രി​ച്ചു വീ​ട്ടി​ലേ​ക്ക് പോ​കാ​ൻ വേ​ണ്ടി റോ​ഡ് മു​റി​ച്ചു ക​ട​ക്ക​വേ, അ​ങ്ക​മാ​ലി​യി​ൽ നി​ന്നും തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന കെ​എ​സ്ആ​ർ​ടി​സി സൂ​പ്പ​ർ​ഫാ​സ്റ്റ് ഇ​ടി​ച്ച് തെ​റി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഉ​ട​നെ ത​ന്നെ ആ​റ്റി​ങ്ങ​ൽ വ​ലി​യ​കു​ന്ന് താ​ലൂ​ക്ക് ആ​ശൂ​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് കെ​എ​സ്ആ​ർ​ടി​സി ഡ്രൈ​വ​ർ ഓ​ടി ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ഹൈ​വേ പോ​ലീ​സ് ഡ്രൈ​വ​റെ പി​ടി​കൂ​ടി. മൃ​ത​ദേ​ഹം ആ​റ്റി​ങ്ങ​ൽ വ​ലി​യൊ​രു താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ.