ദു​ര​ന്ത നി​വാ​ര​ണ പ​ദ്ധ​തി​: യോ​ഗം ചേ​ര്‍​ന്നു
Tuesday, November 19, 2019 12:19 AM IST
തി​രു​വ​ന​ന്ത​പു​രം: ദു​ര​ന്ത​നി​വാ​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നാ​യി സം​സ്ഥാ​ന ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി​യും സ്ഫി​യ​ര്‍ ഇ​ന്ത്യ​യും ചേ​ര്‍​ന്ന് ത​യാ​റാ​ക്കു​ന്ന ദു​ര​ന്ത നി​വാ​ര​ണ പ​ദ്ധ​തി​യു​ടെ രൂ​പീ​ക​ര​ണ ആ​ലോ​ച​നാ യോ​ഗം ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ചേ​ര്‍​ന്നു.
ദു​ര​ന്ത​നി​വാ​ര​ണ വി​ഭാ​ഗം ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ അ​നു എ​സ്. നാ​യ​രു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ല്‍ ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ളി​ലെ ജി​ല്ലാ​ത​ല ഉ​ദ്യോ​ഗ​സ്ഥ​ര്‍, സ​ന്ന​ദ്ധ സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ള്‍, സ​മാ​ന​മേ​ഖ​ല​യി​ല്‍ മു​ന്‍​പ​രി​ച​യ​മു​ള്ള വ്യ​ക്തി​ക​ള്‍, സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ള്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു. യോ​ഗ​ത്തി​ല്‍ ജി​ല്ല​യി​ലെ അ​പ​ക​ട​സാ​ധ്യ​താ മേ​ഖ​ല​ക​ളെ​ക്കു​റി​ച്ചും, തീ​ര​ദേ​ശ മേ​ഖ​ല​ക​ളെ​ക്കു​റി​ച്ചും ഇ​വി​ട​ങ്ങ​ളി​ല്‍ സ്വീ​ക​രി​ക്കേ​ണ്ട മു​ന്‍​ക​രു​ത​ലു​ക​ളെ​ക്കു​റി​ച്ചും ച​ര്‍​ച്ച ചെ​യ്തു.


സൗ​ജ​ന്യ മെ​ഡി​ക്ക​ല്‍ ക്യാ​മ്പ് ന​ട​ത്തി

നെ​ടു​മ​ങ്ങാ​ട് : പ്ര​മേ​ഹ​ദി​ന​ത്തി​ല്‍ ഇ​ന്ത്യ​ന്‍ മെ​ഡി​ക്ക​ല്‍ അ​സോ​സി​യേ​ഷ​ന്‍ നെ​ടു​മ​ങ്ങാ​ട് ശാ​ഖ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ആ​ര്യ​നാ​ട് ക​മ്യൂ​ണി​റ്റി​ഹെ​ല്‍​ത്ത് സെ​ന്‍റ​റി​ല്‍ ബോ​ധ​വ​ത്ക​ര​ണ​ക്ലാ​സും സൗ​ജ​ന്യ​മെ​ഡി​ക്ക​ല്‍​ക്യാ​മ്പും സം​ഘ​ടി​പ്പി​ച്ചു.
വാ​ര്‍​ഡം​ഗം അ​ജി​ത​കു​മാ​രി ക്യാ​മ്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡോ.​ഹേ​മാ​ഫ്രാ​ന്‍​സി​സ്, ഡോ.​പ്ര​കാ​ശ് എ​ന്നി​വ​ര്‍ ക്ലാ​സു​ക​ള്‍ ന​യി​ച്ചു.

ഇം​ഗ്ലീ​ഷ് ഫെ​സ്റ്റ് ന​ട​ത്തി

പാ​ലോ​ട്: ഞാ​റ​നീ​ലി ഡോ. ​അം​ബേ​ദ്ക​ർ വി​ദ്യാ​നി​കേ​ത​ൻ സി​ബി​എ​സ്ഇ സ്കൂ​ളി​ൽ "ലി​ൻ​ഗ്വാ ഫാ​ന്‍റാ' ഇം​ഗ്ലീ​ഷ് ഫെ​സ്റ്റ് ന​ട​ത്തി. പ്രി​ൻ​സി​പ്പ​ൽ ഡോ. ​വി.​ആ​ർ.​രാ​ജി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗം ഡോ. ​എം. സ​ലാ​ഹു​ദീ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.​ബി​ജീ​ഷ്, ഇ​ന്ദു​മോ​ൾ, എ.​ജെ.​അ​നു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.