ക​ലാ ​മാ​മാ​ങ്ക​ത്തി​ന് ഇ​ന്ന് തി​രി ​തെ​ളി​യും
Tuesday, November 19, 2019 12:21 AM IST
തി​രു​വ​ന​ന്ത​പു​രം: ക​ല​യു​ടെ ഉ​ത്സ​വ​കാ​ല​ത്തി​ലേ​ക്ക് ചു​വ​ടു​വ​ച്ച് തി​രു​വ​ന​ന്ത​പു​രം റ​വ​ന്യൂ ജി​ല്ലാ സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ന് ഇ​ന്ന് തി​രി​തെ​ളി​യും. വൈ​കു​ന്നേ​രം അ​ഞ്ചി​ന് പ്ര​ധാ​ന​വേ​ദി​യാ​യ ചാ​ല ഗ​വ​ണ്‍​മെ​ന്‍റ് ബോ​യ്സ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. വി.​എ​സ്. ശി​വ​കു​മാ​ർ എം​എ​ൽ​എ ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
ഇ​ന്ന് മു​ത​ൽ 22 വ​രെ ന​ഗ​ര​ത്തി​ലെ വി​വി​ധ സ്കൂ​ളു​ക​ളി​ലെ 12 വേ​ദി​ക​ളി​ലാ​യി യു​പി, എ​ച്ച്എ​സ്, എ​ച്ച്എ​സ്എ​സ് വി​ഭാ​ഗ​ങ്ങ​ളി​ല 296 ഇ​ന​ങ്ങ​ളി​ലാ​യി 15000 ഓ​ളം വി​ദ്യാ​ർ​ഥി​ക​ൾ മാ​റ്റു​ര​ക്കും. ചാ​ല ബോ​യ്സ് സ്കൂ​ൾ, അ​ട്ട​ക്കു​ള​ങ്ങ​ര ഗ​വ​ണ്‍​മെ​ന്‍റ് സെ​ൻ​ട്ര​ൽ എ​ച്ച്എ​സ്, ചാ​ല ഗ​വ​ണ്‍​മെ​ന്‍റ് എ​ച്ച്എ​സ്, ചാ​ല ത​മി​ഴ് വി ​ആ​ന്‍റ് എ​എ​സ്എ​സ് പ​ഴ​യ ഡി​ഡി​ഇ ഓ​ഫീ​സ്, അ​ട്ട​ക്കു​ള​ങ്ങ​ര സീ​മാ​റ്റ് ഹാ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലെ വി​വി​ധ വേ​ദി​ക​ളി​ലാ​ണ് മ​ത്സ​ര​ങ്ങ​ൾ അ​ര​ങ്ങേ​റു​ക.
പ്ര​ള​യ​ത്തെ തു​ട​ർ​ന്ന് ക​ഴി​ഞ്ഞ വ​ർ​ഷം ഒ​ഴി​വാ​ക്കി​യി​രു​ന്ന യു​പി വി​ഭാ​ഗ​ത്തെ​യും ഇ​ക്കു​റി ജി​ല്ല മേ​ള​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​ട്ടു​ണ്ട്. യു​പി വി​ഭാ​ഗ​ത്തി​ൽ 38 ഉം ​ഹൈ​സ്കൂ​ളി​ൽ 90 ഉം ​ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ൽ 98 ഉം ​ഇ​ന​ങ്ങ​ളി​ലാ​ണ് മ​ത്സ​ര​ങ്ങ​ൾ. അ​റ​ബി​ക് സാ​ഹി​ത്യോ​ത്സ​വ​ത്തി​ൽ യു​പി വി​ഭാ​ഗ​ത്തി​ന് 13 ഉം ​ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ത്തി​ന് 19 ഉം ​ഇ​ന​ങ്ങ​ളു​ണ്ട ്. സം​സ്കൃ​തോ​ത്സ​വ​ത്തി​ൽ യു​പി, എ​ച്ച്എ​സ് വി​ഭാ​ഗ​ങ്ങ​ളി​ലാ​യി 19 ഇ​ന​ങ്ങ​ൾ വീ​ത​വും മ​ത്സ​രം ന​ട​ത്തും.
മ​ഹാ​ത്മാ ഗാ​ന്ധി​യു​ടെ 150 -ാം ജ​ൻ​മ​വാ​ർ​ഷി​കാ​ച​ര​ണ​ങ്ങ​ൾ ന​ട​ക്കു​ന്ന​തി​നാ​ൽ ഗാ​ന്ധി​ജി​യു​ടെ ജീ​വി​തും പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട പേ​രു​ക​ളാ​ണ് ഇ​ത്ത​വ​ണ വേ​ദി​ക​ൾ​ക്ക് ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ആ​ദ്യ​ദി​വ​സ​മാ​യ ഇ​ന്ന് ര​ച​നാ​മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കും. മാ​ഞ്ഞാ​ലി​ക്കു​ളം മൈ​താ​ന​ത്ത​നാ​ണ് ബാ​ൻ​ഡ് മേ​ളം ന​ട​ക്കു​ക.
സാം​സ്കാ​രി​ക ഘോ​ഷ​യാ​ത്ര​യ്ക്കു പ​ക​രം പ്ര​ധാ​ന വേ​ദി​യാ​യ ഗ​വ​ണ്‍​മെ​ന്‍റ് മോ​ഡ​ൽ ബോ​യ്സ് സ്കൂ​ൾ ഗ്രൗ​ണ്ട ിൽ ഇന്ന് ​ഉ​ച്ച​യ്ക്ക് ര​ണ്ട ് മു​ത​ൽ ‘ദൃ​ശ്യ​വി​സ്മ​യം’ എ​ന്ന പേ​രി​ൽ ക​ലാ​വി​ഷ്കാ​ര​ങ്ങ​ൾ അ​ര​ങ്ങേ​റും. ത​ന​ത്ക​ലാ​രൂ​പ​ങ്ങ​ൾ അ​ട​ങ്ങു​ന്ന ദൃ​ശ്യ​വി​സ്മ​യ​ത്തി​ൽ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച വെ​ക്കു​ന്ന​വ​ർ​ക്ക് സ​മ്മാ​ന​ങ്ങ​ളും ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട ്.
എ​ല്ലാ ദി​വ​സ​വും രാ​വി​ലെ ഒ​ൻ​പ​ത് മു​ത​ലാ​ണ് മ​ത്്സ​ര​ങ്ങ​ൾ ആ​രം​ഭി​ക്കു​ക. 22 ല​ക്ഷം രൂ​പ​യാ​ണ് ഇ​ത്ത​വ​ണ ജി​ല്ല സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ന് ചെ​ല​വ് ക​ണ​ക്കാ​ക്കി​യി​ട്ടു​ള്ള​ത്. സ​മാ​പ​ന​സ​മ്മേ​ള​നം വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം നാ​ലി​ന് ന​ട​ക്കും.