എം​സി​എ ക​ലോ​ത്സ​വം: പാ​റ​ശാ​ല വൈ​ദി​ക ജി​ല്ല ജേ​താ​ക്ക​ൾ
Tuesday, November 19, 2019 12:22 AM IST
തി​രു​വ​ന​ന്ത​പു​രം : മ​ല​ങ്ക​ര കാ​ത്ത​ലി​ക് അ​സോ​സി​യേ​ഷ​ൻ (എം​സി​എ) പാ​റ​ശാ​ല രൂ​പ​താ സ​മി​തി​യു​ടെ ക​ലോ​ത്സ​വം "വ​ർ​ണം 2019' നെ​യ്യാ​റ്റി​ൻ​ക​ര മാ​ർ ഇ​ൗവാ​നി​യോ​സ് സി​ബി​എ​സ്ഇ ബ​ഥ​നി സ്കൂ​ളി​ൽ ന​ട​ത്തി.
പാ​റ​ശാ​ല,ബാ​ല​രാ​മ​പു​രം ,നെ​യ്യാ​റ്റി​ൻ​ക്ക​ര,ചെ​മ്പൂ​ർ ,കാ​ട്ടാ​ക്ക​ട എ​ന്നീ വൈ​ദി​ക ജി​ല്ല​ക​ളി​ൽ ഉ​ൾ​പ്പെ​ട്ട 101 ഇ​ട​വ​ക​ക​ളി​ലെ 250 മ​ത്സ​രാ​ർ​ത്ഥി​ക​ൾ പ​ങ്കെ​ടു​ത്തു.​കെ.ആ​ൻ​സ​ല​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്ത യോ​ഗ​ത്തി​ൽ വി​കാ​രി ജ​ന​റാ​ൾ മോ​ൺ.​ഫാ.​ജോ​സ് കോ​ന്ന​ത്തു​വി​ള സ്കോ​ള​ർ​ഷി​പ് വി​ത​ര​ണം ചെ​യ്തു. മ​ത്സ​ര​ത്തി​ൽ പാ​റ​ശാ​ല,നെ​യ്യാ​റ്റി​ൻ​ക​ര,ബാ​ല​രാ​മ​പു​രം ടീ​മു​ക​ൾ ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ നേ​ടി.
നേ​ശ​യ്യ​ൻ ത​ങ്കം മെ​മ്മോ​റി​യ​ൽ,പീ​റ്റ​ർ ച​രു​വി​ള മെ​മ്മോ​റി​യ​ൽ, എ​ൽ​സി ആ​ലു​വി​ള മെ​മ്മോ​റി​യ​ൽ എ​വ​റോ​ളിം​ഗ് ട്രോ​ഫി​ക​ൾ എം​എ​ൽ​എ വി​ത​ര​ണം ചെ​യ്തു.​
രൂ​പ​താ പ്ര​സി​ഡ​ന്‍റ് ധ​ർ​മ്മരാ​ജ് പി​ൻ​ക​ളം അ​ധ്യക്ഷ​ത​വ​ഹി​ച്ച യോ​ഗ​ത്തി​ൽ പ്രോ​ഗ്രാം ജ​ന​റ​ൽ ക​ൺ​വീ​ന​ർ സ​ബീ​ഷ് പീ​റ്റ​ർ തി​രു​വ​ല്ലം, ഫാ.​ഹോ​ർ​മ്മീ​സ് പു​ത്ത​ൻ​വീ​ട്ടി​ൽ, ഫാ.​ഫ്രാ​ൻ​സി​സ് കു​ര്യ​ൻ വാ​ലു​പ​റ​മ്പി​ൽ, ഫാ.​ആ​ന്‍റ​ണി പ്ലാ​പ​റ​മ്പി​ൽ,ഫാ.​ഷീ​ൻ ത​ങ്കാ​ല​യം, റ​വ.​ഡോ.​വ​ർ​ഗീ​സ് ന​ടു​ത​ല, റ​വ.​ഡോ.​പ്ര​ദീ​ഷ് ജോ​ർ​ജ്, ഫാ.​മാ​ത്യൂ വെ​ട്ടി​ഓ​ടി​ത്ത​ട​ത്തി​ൽ, ഫാ.​പ്ര​ശാ​ന്ത് ഒ​ഐ​സി, സി​സ്റ്റ​ർ മെ​ർ​ളി​ൻ മ​രി​യ ഡി​എം, രാ​ജേ​ന്ദ്ര​ൻ പൂ​വ​ച്ച​ൽ, രാ​ജ​ൻ പൂ​ഴ​നാ​ട്, സു​മ​ന​ലാ​ൽ, അ​നി​ല കു​മാ​രി , മോ​ഹ​ന​ൻ ക​ണ്ണ​റ​വി​ള, ജെ​സി ജോ​സ്, ജോ​ർ​ജ് ര​ത്നം,സ​ത്യ​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.