സ്കൂ​ട്ട​റി​ല്‍ പോ​യ അ​ധ്യാ​പി​ക​യ്ക്ക് ടി​പ്പ​ര്‍ ലോ​റി​യി​ടി​ച്ച് ദാ​രു​ണാ​ന്ത്യം
Friday, November 22, 2019 1:40 AM IST
വി​ഴി​ഞ്ഞം: എ​തി​രെ വ​ന്ന വാ​ഹ​ന​ത്തി​ൽ ഇ​ടി​ക്കാ​തി​രി​ക്കാ​ൻ ബ്രേ​ക്ക് ചെ​യ്ത ആ​ക്ടീ​വ​യി​ൽ പിന്നി​ൽ നി​ന്നെ​ത്തി​യ ടി​പ്പ​ർ ലോ​റി​യി​ടി​ച്ചു. തെ​റി​ച്ച് റോ​ഡി​ൽ വീ​ണ സ്വ​കാ​ര്യ സ്കൂ​ൾ അ​ധ്യാ​പി​ക​യ്ക്ക് ദാ​രു​ണാ​ന്ത്യം. കു​ള​ത്തൂ​ർ വി​രാ​ലി എ​സ്.​എ​സ്. നി​വാ​സി​ൽ ഗോ​പ​കു​മാ​റി​ന്‍റെ ഭാ​ര്യ ബി​ന്ദു.​കെ.​നാ​യ​ർ (36) ആ​ണ് മ​രി​ച്ച​ത്.

ഊ​രൂ​ട്ടു​കാ​ല ഡോ. ​ജി.​ആ​ര്‍ പ്ലേ ​ഹോം കം​പ്യൂ​ട്ട​ര്‍ അ​ധ്യാ​പി​കയാണ് ബി​ന്ദു. ഇ​ന്ന​ലെ രാ​വി​ലെ എ​ട്ട​ര​യോ​ടെ പൂ​വാ​ർ പ​ഴ​യ​ക​ട ജം​ഗ്ഷ​നി​ലാ​യി​രു​ന്നു അ​പ​ക​ടം. ബി​ന്ദു സ്കൂ​ളി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്നു. നെ​യ്യാ​റ്റി​ൻ​ക​ര​യ്ക്ക് ഹോ​ളോ​ബ്രി​ക്സു​മാ​യി പോ​വു​ക​യാ​യി​രു​ന്ന ലോ​റി​യെ മ​റി​ക​ട​ന്നു മു​ന്നി​ൽ​പോ​യെ​ങ്കി​ലും എ​തി​രെ വ​ന്ന വാ​ഹ​ന​ത്തി​ൽ ഇ​ടി​ക്കാ​തി​രി​ക്കാ​നു​ള്ള ശ്ര​മം അ​പ​ക​ട​ത്തി​ന് വ​ഴി​തെ​ളി​ച്ചു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ റോ​ഡി​ൽ തെ​റി​ച്ച് വീ​ണ് പ​രി​ക്കേ​റ്റ ബി​ന്ദു​വി​നെ നെ​യ്യാ​റ്റി​ൻ​ക​ര​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു പോ​കും​വ​ഴി മ​ര​ണ​മ​ട​ഞ്ഞു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ലോ​റി ഡ്രൈ​വ​ർ പെ​രു​ങ്ക​ട​വി​ള സ്വ​ദേ​ശി രാ​ജീ​വ് (43)നെ ​പൂ​വാ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ദേ​വി​ക, ഗോ​പി​ക എ​ന്നി​വ​ർ ബി​ന്ദു​വി​ന്‍റെ മ​ക്ക​ളാ​ണ്. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു ശേ​ഷം ജി.​ആ​ര്‍ പ​ബ്ലി​ക് സ്കൂ​ളി​ല്‍ പൊ​തു​ദ​ര്‍​ശ​ന​ത്തി​ന് വ​ച്ചു.