ജി​ല്ലാ കേ​ര​ളോ​ത്സ​വം14 മു​ത​ല്‍
Sunday, December 8, 2019 1:03 AM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന യു​വ​ജ​ന​ക്ഷേ​മ ബോ​ര്‍​ഡും ജി​ല്ലാ പ​ഞ്ചാ​യ​ത്തും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന ജി​ല്ലാ​ത​ല കേ​ര​ളോ​ത്സ​വം 14 മു​ത​ല്‍ 16 വ​രെ പാ​ലോ​ട് ന​ട​ത്തും.​ബ്ലോ​ക്ക്,മു​നി​സി​പ്പ​ല്‍, കോ​ര്‍​പ്പ​റേ​ഷ​ന്‍ ത​ല​ങ്ങ​ളി​ല്‍ ഒ​ന്നാം സ്ഥാ​നം നേ​ടി​യ ക​ലാ​കാ​യി​ക പ്ര​തി​ഭ​ക​ളാ​ണ് ജി​ല്ലാ കേ​ര​ളോ​ത്സ​വ​ത്തി​ല്‍ മാ​റ്റു​ര​യ്ക്കു​ന്ന​ത്.

ജി​ല്ലാ​ത​ലം മു​ത​ല്‍ ആ​രം​ഭി​ക്കു​ന്ന ദേ​ശീ​യ യു​വോ​ത്സ​വ ഇ​ന​ങ്ങ​ളാ​യ വാ​യ്പാ​ട്ട് (ക്ലാ​സി​ക്ക​ല്‍ ഹി​ന്ദു​സ്ഥാ​നി), മ​ണി​പ്പൂ​രി, ക​ഥ​ക്, ഒ​ഡീ​സി, സി​ത്താ​ര്‍, ഫ്ളൂ​ട്ട്, വീ​ണ, ഹാ​ര്‍​മോ​ണി​യം (ലൈ​റ്റ്), ഗി​ത്താ​ര്‍ എ​ന്നി​വ​യി​ല്‍ മ​ത്സ​രി​ക്കാ​ന്‍ താ​ത്പ​ര്യ​മു​ള്ള യു​വ​തീ​യു​വാ​ക്ക​ള്‍ ഫോ​ട്ടോ പ​തി​ച്ച അ​പേ​ക്ഷ, സ​ര്‍​ക്കാ​ര്‍ അം​ഗീ​ക​രി​ച്ച തി​രി​ച്ച​റി​യ​ല്‍ രേ​ഖ​യും പ​ക​ര്‍​പ്പും സ​ഹി​തം 10 ന​കം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ല്‍ അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്ക​ണ​മെ​ന്ന് ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി അ​റി​യി​ച്ചു. മ​ത്സ​രാ​ര്‍​ഥി​ക​ള്‍ 2020 ജ​നു​വ​രി ഒ​ന്നി​ന് 15 വ​യ​സ് പൂ​ര്‍​ത്തി​യാ​യ​തും 30 വ​യ​സ് ക​ഴി​യാ​ത്ത​തു​മാ​യ യു​വ​തീ​യു​വാ​ക്ക​ളാ​യി​രി​ക്ക​ണം.