യോ​ഗം ചേ​ർ​ന്നു
Sunday, December 8, 2019 1:04 AM IST
തി​രു​വ​ന​ന്ത​പു​രം: ബ​ഥ​നി ന​വ​ജീ​വ​ൻ പ്രൊ​വി​ൻ​സി​ന്‍റെ കീ​ഴി​ലു​ള്ള എ​ല്ലാ സി​ബി​എ​സ്ഇ സ്കൂ​ളു​ക​ളു​ടെ​യും പ്രി​ൻ​സി​പ്പ​ൽ, വൈ​സ് പ്രി​ൻ​സി​പ്പ​ൽ എ​ന്നി​വ​രു​ടെ യോ​ഗം ഭാ​സ്ക്ക​ർ ന​ഗ​ർ കാ​ഞ്ഞി​രം​കു​ളം മാ​ർ ഇൗ​വാ​നി​യോ​സ് ബ​ഥ​നി വി​ദ്യാ​ല​യ​ത്തി​ൽ ന​ട​ത്തി. 2020-21 അ​ധ്യ​യ​ന​വ​ർ​ഷ​ത്തേ​ക്കു​ള്ള പാ​ഠ്യ​പ​ദ്ധ​തി​ക​ൾ​ക്ക് രൂ​പ​രേ​ഖ ത​യാ​റാ​ക്കു​ന്ന​തി​നു​ള്ള നി​ർ​ദ​ശ​ങ്ങ​ൾ ബ​ഥ​നി ന​വ​ജീ​വ​ൻ പ്രൊ​വി​ൻ​സി​ന്‍റെ എ​ഡ്യൂ​ക്കേ​ഷ​ൻ ബോ​ർ​ഡി​നും തു​ട​ർ​ന്ന് പ്രൊ​വി​ൻ​ഷ്യ​ൽ കൗ​ണ്‍​സി​ലും സ​മ​ർ​പ്പി​ക്കു​ന്ന​തി​നാ​യി​രു​ന്നു യോ​ഗം. ഫാ. ​തോ​മ​സ് ജോ​ർ​ജ് ഒ​ഐ​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ​ന​ട​ന്ന യോ​ഗം ഫാ.​മ​നു​വ​ർ​ഗീ​സ് ഒ​ഐ​സി, കോ-​ഓ​ർ​ഡി​നേ​റ്റ് ചെ​യ്തു. സ്്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഫാ. ​ഷാ​ജി ജോ​ർ​ജ് ഒ​ഐ​സി നേ​തൃ​ത്വം ന​ൽ​കി.