കാ​ണാ​താ​യ വ​യോ​ധി​കൻ തോ​ട്ടി​ല്‍ മ​രി​ച്ച നി​ല​യി​ല്‍
Monday, December 9, 2019 1:19 AM IST
വെ​ഞ്ഞാ​റ​മൂ​ട്: കാ​ണാ​താ​യ വ​യോ​ധി​ക​നെ തോ​ട്ടി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. കോ​ലി​യ​ക്കോ​ട് തു​മ്പി​ക്കോ​ണം ബി​ജു ഭ​വ​നി​ല്‍ വി​ദ്യാ​ധ​ര​ന്‍ (70) ആ​ണ് മ​രി​ച്ച​ത്. ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം വേ​ളാ​വൂ​ര്‍ കീ​ഴാ​മ​ല​യ്ക്ക​ല്‍ ക്ഷേ​ത്ര​ത്തി​ല്‍ നാ​ട്ടു​കാ​ര്‍ ഇ​ദ്ദേ​ഹ​ത്തെ ക​ണ്ടി​രു​ന്നു. രാ​ത്രി​യാ​യി​ട്ടും മ​ട​ങ്ങി​യെ​ത്താ​ത്ത​തി​നെ തു​ട​ര്‍​ന്ന് ബ​ന്ധു​ക്ക​ള്‍ അ​ന്വേ​ഷ​ണം ന​ട​ത്തി​വ​ര​വെ ഞാ​യാ​ഴ്ച ഉ​ച്ച​ക്ക് 12ന് ​കീ​ഴാ​മ​ല​യ്ക്ക​ല്‍ തോ​ടി​ല്‍ മൃ​ത​ദേ​ഹം കാ​ണ​പ്പെ​ടു​ക​യാ​യി​രു​ന്നു. വെ​ഞ്ഞാ​റ​മൂ​ട് പോ​ലീ​സ് ഇ​ന്‍​ക്വ​സ്റ്റ് ന​ട​ത്തി മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ര്‍​ട്ട​ത്തി​ന​യ​ച്ചു. ഭാ​ര്യ: പ​രേ​ത​യാ​യ വ​സ​ന്ത. മ​ക്ക​ള്‍: പ​രേ​ത​നാ​യ ബി​ജു, ഷി​ബു, സ​ജീ​വ്.
പോ​ലീ​സ് കേ​സെ​ടു​ത്തു.