സൗ​ജ​ന്യ മെ​ഗാ മെ​ഡി​ക്ക​ൽ ക്യാ​മ്പ്
Wednesday, December 11, 2019 12:56 AM IST
വി​ഴി​ഞ്ഞം: വി​ഴി​ഞ്ഞം ജ​ന​മൈ​ത്രി പോ​ലീ​സ് സ്റ്റേ​ഷ​ൻ ക​ട​ലോ​ര ജാ​ഗ്ര​ത സ​മി​തി നിം​സ് മെ​ഡി​സി​റ്റി എ​ന്നി​വ​രു​ടെ സം​യു​ക്ത ആ​ഭി​മു​ഖ്യ​ത്തി​ൽ വി​ഴി​ഞ്ഞം ജ​ന​മൈ​ത്രി പോ​ലീ​സ് സ്റ്റേ​ഷ​ൻ കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ൽ സൗ​ജ​ന്യ മെ​ഗാ മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. വി​ഴി​ഞ്ഞം സ​ബ് ഇ​ൻ​സ്‌​പെ​ക്ട​ർ ര​ഞ്ജി​ത് ക്യാ​മ്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​ബ് ഇ​ൻ​സ്‌​പെ​ക്ട​ർ സു​നി​ൽ അ​ധ്യ​ക്ഷ​നാ​യി. വി​ഴി​ഞ്ഞം സി​ആ​ർ ഷ​റ​ഫു​ദ്ദീ​ൻ സ്വാ​ഗ​ത​വും, ല​യ​ൺ​സ് ക്ല​ബ്ബ് അ​ഡ്മി​നി​സ്ട്രേ​റ്റ​ർ വി​നോ​ദ് കു​മാ​ർ ന​ന്ദി​യും പ​റ​ഞ്ഞു. ക്യാ​മ്പി​ൽ ജീ​വി​ത ശൈ​ലീ രോ​ഗ​നി​ർ​ണ​യം, നേ​ത്ര പ​രോ​ശോ​ധ​ന, ദ​ന്ത​ൽ വി​ഭാ​ഗം, കാ​ർ​ഡി​യോ​ള​ജി വി​ഭാ​ഗം, ഇ​സി​ജി എ​ന്നി​വ പൊ​തു​ജ​ന​ങ്ങ​ൾ പ്ര​യോ​ജ​ന​പ്പെ​ടു​ത്തി.