ഭി​ന്ന​ശേ​ഷി അ​വാ​ർ​ഡ് വി​ത​ര​ണം 12ന്
Wednesday, December 11, 2019 12:56 AM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് മി​ക​ച്ച സേ​വ​നം കാ​ഴ്ച​വ​യ്ക്കു​ന്ന സ​ർ​ക്കാ​ർ, പൊ​തു​മേ​ഖ​ല, സ്വ​കാ​ര്യ​മേ​ഖ​ല​ക​ളി​ലെ ജീ​വ​ന​ക്കാ​ർ​ക്കും ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ ക്ഷേ​മ​ത്തി​ന് മി​ക​ച്ച പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും സം​സ്ഥാ​ന സാ​മൂ​ഹ്യ​നീ​തി വ​കു​പ്പ് ഏ​ർ​പ്പെ​ടു​ത്തി​യ 2019 ലെ ​സം​സ്ഥാ​ന ഭി​ന്ന​ശേ​ഷി അ​വാ​ർ​ഡ് വി​ത​ര​ണം 12ന് ​ന​ട​ക്കും. ജി​മ്മി​ജോ​ർ​ജ് ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ൽ വൈ​കി​ട്ട് നാ​ലി​ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ അ​വാ​ർ​ഡ് വി​ത​ര​ണം ചെ​യ്യും. ഭി​ന്ന​ശേ​ഷി രം​ഗ​ത്തെ മി​ക​ച്ച പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് കേ​ര​ള​ത്തി​ന് ല​ഭി​ച്ച 2019 ലെ ​ദേ​ശീ​യ ഭി​ന്ന​ശേ​ഷി ശാ​ക്തീ​ക​ര​ണ അ​വാ​ർ​ഡ് മു​ഖ്യ​മ​ന്ത്രി കേ​ര​ള​ത്തി​ന് സ​മ​ർ​പ്പി​ക്കും.