കാ​ണാ​താ​യ വി​ല്ലേ​ജ് ഓ​ഫീ​സ​ർ മ​ട​ങ്ങിയെ​ത്തി
Wednesday, December 11, 2019 12:56 AM IST
വെ​ഞ്ഞാ​റ​മൂ​ട്: പ​തി​നൊ​ന്നു ദി​വ​സം മു​ൻ​പ് കാ​ണാ​താ​യ വി​ല്ലേ​ജ് ഓ​ഫീ​സ​ർ മ​ട​ങ്ങി എ​ത്തി. ആ​റ്റി​ങ്ങ​ൽ അ​വ​ന​വ​ഞ്ചേ​രി വി​ല്ലേ​ജ് ഓ​ഫീ​സി​ലെ ഓ​ഫീ​സ​ർ വാ​മ​ന​പു​രം അ​മ്മ​ൻ​കോ​വി​ലി​നു സ​മീ​പം സ​നു​സ്മൃ​തി​യി​ൽ എ​ൻ.​കെ മ​നോ​ജി (44) നെ​യാ​ണ് ക​ഴി​ഞ്ഞ 30 മു​ത​ൽ വീ​ട്ടി​ൽ നി​ന്നും കാ​ണാ​താ​യ​ത്. മും​ബൈ​യി​ലാ​യി​രു​ന്ന മ​നോ​ജ് തി​ങ്ക​ളാ​ഴ്ച്ച വെ​ഞ്ഞാ​റ​മൂ​ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ വി​ളി​ച്ച് ചൊ​വ്വാ​ഴ്ച രാ​വി​ലെ താ​ൻ തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്തു​മെ​ന്ന് അ​റി​യി​ച്ചു. ഇന്നലെ ഉ​ച്ച​യോ​ടെ വെ​ഞ്ഞാ​റ​മൂ​ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ എ​ത്തി​യ മ​നോ​ജി​നെ ന​ട​പ​ടി ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി. പി​താ​വി​ന്‍റെ മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങി​ന് ര​ണ്ടു ദി​വ​സം മു​ൻ​പാ​ണ് ഇ​ദ്ദേ​ഹ​ത്തെ വീ​ട്ടി​ൽ നി​ന്നും കാ​ണാ​താ​യത്. ച​ട​ങ്ങി​ന് എ​ത്താ​തി​രു​ന്ന​തോ​ടെ അ​ങ്ക​ലാ​പ്പി​ലാ​യ ബ​ന്ധു​ക്ക​ൾ വെ​ഞ്ഞാ​റ​മൂ​ട് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു.