പ​ര​പ്പാ​റ​മു​ക​ൾ എ​സ്കെ​വി എ​ൽ​പി സ്കൂ​ൾ ഹൈ​ടെ​ക്കാകുന്നു
Wednesday, December 11, 2019 12:56 AM IST
വെ​ഞ്ഞാ​റ​മൂ​ട്: ഭൗ​തി​ക സാ​ഹ​ച​ര്യ​ങ്ങ​ൾ ഉ​യ​ർ​ത്തി പ​ര​പ്പാ​റ​മു​ക​ൾ എ​സ്കെ​വി​എ​ൽ​പി സ്കൂ​ൾ ഇ​നി ഹൈ​ടെ​ക് നി​ല​വാ​ര​ത്തി​ലേ​യ്ക്ക്.​പൊ​തു വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സ്കൂ​ളി​ൽ പ​ണി​തീ​ർ​ത്ത സ​മ്പൂ​ർ​ണ ക്ലാ​സ് ലൈ​ബ്ര​റി, ഹൈ​ടെ​ക് ക്ലാ​സ് മു​റി​ക​ൾ, ശി​ശു സൗ​ഹൃ​ദ ശൗ​ചാ​ല​യം എ​ന്നി​വ​യു​ടെ ഉ​ദ്ഘാ​ട​നം ഇ​ന്ന് ഉ​ച്ച​യ്ക്ക് ഒ​ന്നി​ന് സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കും.​സ​മ്പൂ​ർ​ണ ക്ലാ​സ് ലൈ​ബ്ര​റി​ക​ളു​ടെ ഉ​ദ്ഘാ​ട​നം ഡി.​കെ.​മു​ര​ളി എം​എ​ൽ​എ​യും, ഹൈ​ടെ​ക് ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം വാ​മ​ന​പു​രം ഗ്രാ​മ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ശ്രീ​ജ​യും, ശി​ശു സൗ​ഹൃ​ദ ടൊ​യി​ല​റ്റു​ക​ളു​ടെ ഉ​ദ്ഘാ​ട​നം പ​ഞ്ചാ​യ​ത്ത് അം​ഗം ബി.​ജ​യ​കു​മാ​റും നി​ർ​വ​ഹി​ക്കും. ച​ട​ങ്ങി​ൽ ഉ​പ​ജി​ല്ലാ ഗ​ണി​ത ശാ​സ്ത്ര പ്ര​വ​ർ​ത്തി പ​രി​ച​യ​മേ​ള​യി​ലും ക​ലോ​ത്സ​വ​ത്തി​ലും വി​ജ​യി​ക​ളാ​യ വി​ദ്യാ​ർ​ഥി​ക​ളെ അ​നു​മോ​ദി​ക്കും. സ്കൂ​ൾ മാ​നേ​ജ​ർ പി.​സു​ഭാ​ഷ് ച​ന്ദ്ര​ൻ ,എ​സ്എം​സി ക​ൺ​വീ​ന​ർ ര​ഘു​നാ​ഥ ജോ​ത്സ്യ​ർ, വി​ദ്യാ​ഭ്യാ​സ സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ലെ​നി​ൻ, ഗ്രാ​മ പ​ഞ്ചാ​യ​ത്ത് അം​ഗം രാ​ജീ​വ് പി.​നാ​യ​ർ, നെ​ല്ല​നാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​ന്ദു അ​രു​ൺ കു​മാ​ർ, പാ​ലോ​ട് ഉ​പ​ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ ജെ.​സി​ന്ധു, പാ​ലോ​ട് ബി​പി​ഒ കെ.​എ​ൽ.​ബി​ച്ചു , പി​ടി​എ പ്ര​സി​ഡ​ന്‍റ് അ​നി​ൽ​കു​മാ​ർ, ക​വി കു​ടി​യേ​ല ശ്രീ​കു​മാ​ർ, ആ​ർ.​രാ​ജേ​ഷ് കു​മാ​ർ, ഹെ​ഡ്മാ​സ്റ്റ​ർ ആ​ർ.​അ​ജി​ത്കു​മാ​ർ, സി.​കെ.​സ​ന്തോ​ഷ് കു​മാ​ർ, ആ​ർ​ച്ച പ്ര​സാ​ദ് എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും.