ത​ല​ശേ​രി ക​ട​പ്പു​റ​ത്ത് യു​വാ​വി​നെ ആ​ക്ര​മി​ച്ചു
Wednesday, December 11, 2019 1:32 AM IST
ത​ല​ശേ​രി: ത​ല​ശേ​രി ക​ട​പ്പു​റ​ത്തു​വ​ച്ച് ഒ​രു സം​ഘം യു​വാ​വി​നെ ആ​ക്ര​മി​ച്ചു പ​രി​ക്കേ​ൽ​പ്പി​ച്ചു. പാ​നൂ​ര്‍ പൂ​ക്കോം എ​ര​ഞ്ഞി​ക്കു​ള​ങ്ങ​ര​യി​ലെ പ​വി​ത്ര​ന്‍റെ മ​ക​ന്‍ പ്ര​ജി​ലി​നെ (35) യാ​ണ് ആ​ക്ര​മി​ച്ച​ത്. പ​രി​ക്കേ​റ്റ ഇ​യാ​ളെ കോ​ഴി​ക്കോ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്രേ​വ​ശി​പ്പി​ച്ചു. തി​ങ്ക​ളാ​ഴ്ച അ​ര്‍​ധ​രാ​ത്രി 12.30 ഓ​ടെ ത​ല​ശേ​രി ക​ട​ല്‍​പ്പാ​ല​ത്തി​നു സ​മീ​പം വ​ച്ചാ​ണ് ആക്ര​മി​ച്ച​ത്. പാ​നൂ​രി​ലെ സ​ജീ​വ ബി​ജെ​പി-​ആ​ർ​എ​സ്എ​സ് പ്ര​വ​ര്‍​ത്ത​ക​നാ​ണു പ്ര​ജി​ൽ. മ​ദ്യ​പി​ക്കു​ന്ന​തി​നെ ചൊ​ല്ലി​യു​ണ്ടാ​യ ത​ര്‍​ക്ക​മാ​ണ് അ​ക്ര​മ​ത്തി​നു കാ​ര​ണ​മാ​യ​തെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. ത​ല​യ്ക്കു പ​ട്ടി​ക ക​ഷണം കൊ​ണ്ട് അ​ടി​യേ​റ്റ് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ യു​വാ​വി​നെ ആ​ദ്യം ത​ല​ശേ​രി ഇ​ന്ദി​രാ​ഗാ​ന്ധി സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് കോ​ഴി​ക്കോ​ട്ടേ​ക്കും മാ​റ്റു​ക​യാ​യി​രു​ന്നു.