നി​ര്‍​മല്‍ കൃ​ഷ്ണാ നി​ക്ഷേ​പ​ത്ത​ട്ടി​പ്പ്; അ​ദാ​ല​ത്തി​ന് ത​യാ​റെടുത്ത് നി​ക്ഷേ​പ​ക​ര്‍
Thursday, December 12, 2019 12:21 AM IST
വെ​ള്ള​റ​ട: തെ​ക്ക​ന്‍ കേ​ര​ള​ത്തി​ലെ അ​തി​ര്‍​ത്തി മേ​ഖ​ല​യി​ല്‍ ആ​യി​ര​ക്ക​ണ​ക്കി​ന് കു​ടും​ബ​ങ്ങ​ളെ ത​ക​ര്‍​ത്ത നി​ര്‍​മ​ല്‍ കൃ​ഷ്ണാ നി​ക്ഷേ​പ​ത്ത​ട്ടി​പ്പു കേ​സി​ല്‍ വ​ഞ്ചി​ത​രാ​യ നി​ക്ഷേ​പ​ക​ര്‍ 14ന് ​മ​ധു​രൈ​യി​ലെ സാ​മ്പ​ത്തി​ക കു​റ്റ​ങ്ങ​ള്‍ വി​ചാ​ര​ണ​ചെ​യ്യു​ന്ന കോ​ട​തി​യി​ൽ അ​ദാ​ല​ത്തി​ന് പോ​കാ​ന്‍ ത​യ്യാ​റാ​യി​ക്ക​ഴി​ഞ്ഞു. കു​ന്ന​ത്തു​കാ​ല്‍, വെ​ള്ള​റ​ട, പാ​റ​ശാ​ല, ചെ​ങ്ക​ല്‍, കാ​രോ​ട്, പെ​രി​ങ്ക​ട​വി​ള, പാ​റ​ശാ​ല തു​ട​ങ്ങി കേ​ര​ള​ത്തി​ലെ പ​ഞ്ചാ​യ​ത്തു മേ​ഖ​ല​യി​ല്‍ നി​ന്നു ത​ന്നെ മൂ​വാ​യി​ര​ത്തോ​ളം നി​ക്ഷേ​പ​ക​ര്‍ എ​ത്തു​മെ​ന്നാ​ണ് ക​രു​ത​പ്പെ​ടു​ന്ന​ത്.
ദേ​ശീ​യ അ​ദാ​ല​ത്തു ദി​ന​മാ​യ അ​ന്ന് നി​ര്‍​മ​ല​നു​മാ​യി വ​ഞ്ചി​ത​രാ​യ നി​ക്ഷേ​പ​ക​ര്‍​ക്ക് ധാ​ര​ണ​യി​ലെ​ത്തി പ​ണം കൈ​പ്പ​റ്റാ​നു​ള്ള സാ​ഹ​ച​ര്യം ഒ​രു​ക്കു​ന്ന​ത് മ​ധു​ര​യി​ലെ സാ​മ്പ​ത്തി​ക കു​റ്റ​കൃ​ത്യ​ങ്ങ​ള്‍ കൈ​കാ​ര്യം ചെ​യ്യു​ന്ന കോ​ട​തി​യാ​ണ്. ഇ​തി​നി​ടെ നി​ക്ഷേ​പ​ക​രെ തെ​റ്റി​ധ​രി​പ്പി​ക്കു​ന്ന ത​ര​ത്തി​ല്‍ വാ​ര്‍​ത്ത​ക​ള്‍ നി​ര്‍​മ്മ​ല​നും കൂ​ട്ടാ​ളി​ക​ളും പ്ര​ച​രി​പ്പി​ക്കു​ന്ന​താ​യി ആ​ക്ഷേ​പം ഉ​യ​ര്‍​ന്നി​ട്ടു​ണ്ട്. കോ​ട​തി നോ​ട്ടീ​സ് അ​യ​ക്കു​ന്ന​വ​രെ മാ​ത്ര​മേ അ​ദാ​ല​ത്തി​ല്‍ പ​ങ്കെ​ടു​പ്പി​ക്കു​ക​യു​ള്ളൂ​വെ​ന്ന രീ​തി​യി​ലാ​ണ് നി​ര്‍​മ്മ​ല​നും ചി​ല അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​രും പ്ര​ച​രി​പ്പി​ക്കു​ന്ന​ത്.​
ദേ​ശീ​യ അ​ദാ​ല​ത്തു ദി​ന​മാ​യ 14ന് ​കോ​ട​തി​യു​ടെ മ​ധ്യ​സ്ഥ​ത​യി​ല്‍ തീ​ര്‍​പ്പു​ക​ല്‍​പ്പി​ക്കാ​ന്‍ കോ​ട​തി ആ​ഗ്ര​ഹി​ക്കു​ന്ന​താ​യി ക​ഴി​ഞ്ഞ വി​ചാ​ര​ണ വേ​ള​യി​ല്‍ സൂ​ചി​പ്പി​ക്ക​പ്പെ​ട്ടി​രു​ന്നു. അ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ നി​ക്ഷേ​പ​ക​ര്‍ ഏ​റെ പ്ര​തീ​ക്ഷ​യോ​ടെ അ​ദാ​ല​ത്തി​ന് ത​യാ​റെ​ടു​ക്കു​ന്ന​ത്.