ടാ​ങ്ക​ർ ലോ​റി​യി​ൽ വെ​ള്ളം എ​ത്തി​ക്കും
Friday, December 13, 2019 12:54 AM IST
തി​രു​വ​ന​ന്ത​പു​രം: ന​ഗ​ര​ത്തി​ൽ ഇ​ന്നു മു​ത​ൽ ര​ണ്ടു​ദി​വ​സം ജ​ല​വി​ത​ര​ണം മു​ട​ങ്ങു​ന്ന​തി​നാ​ൽ ഇ​ന്നു​ച്ച​വ​രെ ജ​ലം സം​ഭ​രി​ക്കാ​ൻ ക​ഴി​യും. ജ​ല​ക്ഷാ​മം നേ​രി​ടു​ന്ന​ത് പ​രി​ഹ​രി​ക്കാ​ൻ ടാ​ങ്കു​ക​ൾ സ്ഥാ​പി​ച്ചും ടാ​ങ്ക​ർ ലോ​റി​ക​ളി​ൽ വെ​ള്ള​മെ​ത്തി​ച്ചും ബ​ദ​ൽ സം​വി​ധാ​നം ഒ​രു​ക്കും. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് ഭാ​ഗി​ക​മാ​യി ജ​ല​വി​ത​ര​ണം ന​ട​ത്തും. ആ​ർ​സി​സി, ശീ​ചി​ത്ര എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് ടാ​ങ്ക​ർ ലോ​റി​ക​ൾ വ​ഴി ബ​ദ​ൽ സം​വി​ധാ​ന​മൊ​രു​ക്കും. ആ​ശു​പ​ത്രി, പോ​ലീ​സ് തു​ട​ങ്ങി​യ അ​ത്യാ​വ​ശ്യ സ​ർ​വീ​സു​ക​ൾ​ക്ക് പ്ര​ത്യേ​ക​മാ​യി ടാ​ങ്ക​ർ സ​ർ​വീ​സ് ഉ​ണ്ടാ​യി​രി​ക്കും. അ​ത്യാ​വ​ശ്യ ഘ​ട്ട​ങ്ങ​ളി​ൽ ടാ​ങ്ക​ർ ലോ​റി​ക​ളി​ൽ ജ​ല​വി​ത​ര​ണം ന​ട​ത്താ​നാ​യി വാ​ട്ട​ർ അ​ഥോ​റി​റ്റി​യു​ടെ വെ​ള്ള​യ​ന്പ​ലം, അ​രു​വി​ക്ക​ര, പി​ടി​പി ന​ഗ​ർ, ചൂ​ഴാ​റ്റു​കോ​ട്ട, ആ​റ്റി​ങ്ങ​ൽ-​വാ​ള​ക്കാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലെ വെ​ൻ​ഡിം​ഗ് പോ​യി​ന്‍റു​ക​ളി​ൽ​നി​ന്ന് ജ​ല​വി​ത​ര​ണ​ത്തി​ന് സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തി. വാ​ട്ട​ർ അ​ഥോ​റി​റ്റി​യു​ടെ ടാ​ങ്ക​റു​ക​ൾ​ക്ക് പു​റ​മെ ന​ഗ​ര​സ​ഭ, ജി​ല്ലാ ഭ​ര​ണ​കൂ​ടം, പോ​ലീ​സ്, സൈ​ന്യം, സി​ആ​ർ​പി​എ​ഫ് എ​ന്നീ വി​ഭാ​ഗ​ങ്ങ​ളു​ടെ ടാ​ങ്ക​റു​ക​ളു​ടെ സേ​വ​ന​വും ഉ​പ​യോ​ഗ​പ്പെ​ടു​ത്തും.