പെ​ൺ​കു​ട്ടി​ക​ളെ കാ​ണാ​താ​യി
Friday, December 13, 2019 12:56 AM IST
വെ​ഞ്ഞാ​റ​മൂ​ട്: വെ​ഞ്ഞാ​റ​മൂ​ട് കേ​ന്ദ്ര​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന വു​മ​ൺ ആ​ൻ​ഡ് ചി​ൾ​ഡ്ര​ൻ​സ് ഹോ​മി​ലെ പെ​ൺ​കു​ട്ടി​ക​ളെ കാ​ണ്മാ​നി​ല്ലെ​ന്ന് പ​രാ​തി.
ക​ഴി​ഞ്ഞ ദി​വ​സം രാ​വി​ലെ ഒ​ന്പ​തി​ന് വെ​ഞ്ഞാ​റ​മൂ​ട് ഗ​വ.​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ പ​ഠി​ക്കാ​ൻ എ​ത്തി​ച്ച മൂ​ന്ന് പെ​ൺ​കു​ട്ടി​ക​ളി​ൽ ര​ണ്ട് കു​ട്ടി​ക​ളെ ഉ​ച്ച​യ്ക്ക് ഒ​ന്നി​ന് തി​രി​കെ കൊ​ണ്ടു​പോ​കാ​ൻ വ​ന്ന​പ്പോ​ൾ കാ​ണ്മാ​നി​ല്ലെ​ന്നാ​ണ് ഹോം ​മ​നേ​ജ​ർ വെ​ഞ്ഞാ​റ​മൂ​ട് പൊ​ലി​സി​ൽ പ​രാ​തി ന​ൽ​കി​യി​രി​ക്കു​ന്ന​ത്.