ആ​റ്റി​ങ്ങ​ൽ പ​ട്ട​ണ​ത്തി​ലെ അ​ഞ്ച് കു​ള​ങ്ങ​ൾ പു​ന​ർ​നി​ർ​മി​ച്ച് ഉ​പ​യോ​ഗ​യോ​ഗ്യ​മാ​ക്കി
Friday, December 13, 2019 12:56 AM IST
ആ​റ്റി​ങ്ങ​ൽ: ഹ​രി​ത​കേ​ര​ള മി​ഷ​ന്‍റെ ഭാ​ഗ​മാ​യി ആ​റ്റി​ങ്ങ​ൽ ന​ഗ​ര​സ​ഭ പ​ട്ട​ണ​ത്തി​ലെ അ​ഞ്ച് കു​ള​ങ്ങ​ൾ പു​ന​ർ​നി​ർ​മി​ച്ച് ഉ​പ​യോ​ഗ​യോ​ഗ്യ​മാ​ക്കി. ര​ണ്ട് കു​ള​ങ്ങ​ൾ നി​ർ​മാ​ണ ഘ​ട്ട​ത്തി​ൽ. അ​ര​ക്കോ​ടി രൂ​പ​യാ​ണ് ന​ഗ​ര​സ​ഭ ഈ ​പ​ദ്ധ​തി​ക്ക് വേ​ണ്ടി ചെ​ല​വി​ടു​ന്ന​ത്. ഈ ​കു​ള​ങ്ങ​ൾ ന​ഗ​ര​സ​ഭ​യു​ടെ മ​ത്സ്യ​സ​മൃ​ദ്ധി പ​ദ്ധ​തി​ക്ക് തു​ട​ക്കം കു​റി​ച്ചു. വേ​ലാം​കോ​ണം കു​ളം, തോ​ട്ട​വാ​രം കു​ളം, പ​ണ്ടാ​ര​ക്കു​ളം, ന​ടു​വ​ത്ത് കു​ളം, മീ​മ്പാ​ട്ട് കു​ളം എ​ന്നി​വ​യാ​ണ് പു​ന​ർ​നി​ർ​മ്മി​ച്ച​ത്. പാ​ലൈ കു​ളം ഇ​രു​മ്പ് വേ​ലി നി​ർ​മി​ച്ച് സം​ര​ക്ഷി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി ആ​രം​ഭി​ച്ചു. ഒ​രു വ​ർ​ഷം മു​മ്പ് പു​ന​ർ​നി​ർ​മി​ച്ച ഹ​രി​ശ്രീ കു​ളം ഈ ​മാ​സം 14ന് ​ജ​ന​കീ​യ സ​ഹ​ക​ര​ണ​ത്തോ​ടെ വീ​ണ്ടും ശു​ചീ​ക​രി​ക്കും.

കു​ള​ങ്ങ​ളും, തോ​ടു​ക​ളും, കാ​വു​ക​ളും സം​ര​ക്ഷി​ച്ച് പ​ച്ച​പ്പ് നി​ല​നി​ർ​ത്തു​ക, കു​ടി​വെ​ള്ള ല​ഭ്യ​ത ഉ​റ​പ്പ് വ​രു​ത്തു​ക, ആ​വാ​സ വ്യ​വ​സ്ഥ​ക്ക് കോ​ട്ടം ത​ട്ടാ​തി​രി​ക്കു​ക എ​ന്നീ ല​ക്ഷ്യ​ങ്ങ​ളാ​ണ് ഈ ​പ​ദ്ധ​തി​യി​ലൂ​ടെ ന​ഗ​ര​സ​ഭ​ക്ക് ഉ​ള്ള​ത്. പു​ന​ർ നി​ർ​മി​ച്ച കു​ള​ങ്ങ​ൾ ജ​ന​കീ​യ കൂ​ട്ടാ​യ്മ​യോ​ടെ സം​ര​ക്ഷി​ക്കും. ആ​വ​ശ്യ​മാ​യ സം​ര​ക്ഷ​ണം ല​ഭി​ക്കാ​തെ അ​വ​ശേ​ഷി​ക്കു​ന്ന കു​ള​ങ്ങ​ളും സം​ര​ക്ഷി​ക്കു​ന്ന​തി​നു​ള്ള പ​ദ്ധ​തി​ക്ക് രൂ​പം ന​ൽ​കി​യ​താ​യി ചെ​യ​ർ​മാ​ൻ എം. ​പ്ര​ദീ​പ് അ​റി​യി​ച്ചു.

ന​ഗ​ര​സ​ഭ മ​ത്സ്യ​ഫെ​ഡു​മാ​യി സ​ഹ​ക​രി​ച്ചാ​രം​ഭി​ച്ച മ​ത്സ്യ​സ്മൃ​തി പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം തോ​ട്ട​വാ​രം കു​ള​ത്തി​ൽ മ​ത്സ്യ കു​ഞ്ഞു​ങ്ങ​ളെ നി​ക്ഷേ​പി​ച്ചു കൊ​ണ്ട് ചെ​യ​ർ​മാ​ൻ എം.​പ്ര​ദീ​പ് നി​ർ​വ​ഹി​ച്ചു. മു​ൻ ചെ​യ​ർ​മാ​ൻ അ​ഡ്വ. സി.​ജെ രാ​ജേ​ഷ്കു​മാ​ർ, പ​ദ്ധ​തി കോ​ഡി​നേ​റ്റ​ർ പ്രേ​മ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പ​തി​നാ​യി​ര​ത്തോ​ളം മ​ത്സ്യ കു​ഞ്ഞു​ങ്ങ​ളെ​യാ​ണ് നി​ക്ഷേ​പി​ച്ച​ത്.