അ​മ​ിത ശ​ബ്ദം; ബൈ​ക്ക് ക​ത്തി​ച്ച​താ​യി പ​രാ​തി
Saturday, December 14, 2019 12:26 AM IST
മാ​റ​ന​ല്ലൂ​ര്‍: ബൈ​ക്കി​ന്‍റെ അ​മി​ത ശ​ബ്ദം ചേ​ദ്യം ചെ​യ്ത് ബൈ​ക്ക് ക​ത്തി​ച്ച​താ​യി പ​രാ​തി. ഉ​ണ്ടു​വെ​ട്ടി പാ​ലോ​ട്ടു​കോ​ണം കു​ന്നും​പു​റം വീ​ട്ടി​ല്‍ മ​നു​വി​ന്‍റെ ബൈ​ക്കാ​ണ് ഒ​രു സം​ഘം വീ​ടാ​ക്ര​മി​ച്ച​ശേ​ഷം വീ​ട്ടി​ലെ ത​ന്നെ മ​ണ്ണെ​ണ്ണ ഒ​ഴി​ച്ച് അ​ഗ്നി​ക്കി​ര​യാ​ക്കി​യ​ത്. മ​നു​വി​ന്‍റെ പി​താ​വ് ശ​ശി​കു​മാ​റി​നെ​യും അമ്മ ആ​ന​ന്ദ​ത്തി​നെയും അ​ക്ര​മി​ക​ള്‍ മ​ര്‍​ദി​ച്ച​താ​യും മാ​റ​ന​ല്ലൂ​ര്‍ പോ​ലീ​സി​ന് ന​ല്‍​കി​യ പ​രാ​തി​യി​ല്‍ പ​റ​യു​ന്നു.

ര​ണ്ട് മാ​സം മു​മ്പാ​ണ് ശ​ശി​കു​മാ​റും മ​ക്ക​ളും പാ​ലോ​ട്ടു​കോ​ണ​ത്ത് വാ​ട​ക​ വീടെടുത്തത്.ബൈ​ക്കി​ന്‍റെ സൈ​ല​ന്‍​സ​ര്‍ ത​ക​രാ​റാ​യ​തി​നാ​ല്‍ ശ​ബ്ദം കൂ​ടു​ത​ലാ​യി​രു​ന്നു. എ​ന്നാ​ല്‍ ഇ​ത് സം​ബ​ന്ധി​ച്ച് ര​ണ്ടാ​ഴ്ച മു​മ്പ് അ​യ​ല്‍​വാ​സി​യാ​യ ഒ​രു യു​വാ​വു​മാ​യി ത​ര്‍​ക്ക​മു​ണ്ടാ​യി​രു​ന്ന​താ​യി ശ​ശി​കു​മാ​ര്‍ പ​റ​ഞ്ഞു . ഇ​ന്ന​ലെ ജോ​ലി​ക​ഴി​ഞ്ഞ് മ​ക​ന്‍ എ​ത്തി​യ സ​മ​യ​ത്ത് നാ​ല്പേ​ര​ട​ങ്ങു​ന്ന സം​ഘം വീ​ട്ടി​ലെ​ത്തു​ക​യും മ​നു​വി​നെ​യും ശ​ശി​കുമാ​റി​നെ​യും അ​മ്മ​യെ​യും ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.​വീ​ട്ടി​ല്‍ നി​ന്ന് ഇ​റ​ങ്ങി ഓ​ടി​യ മ​നു​വി​നെ അ​ക്ര​മി​ക​ള്‍ പി​ന്‍​തു​ട​ര്‍​ന്ന് ആ​ക്ര​മി​ച്ച ശേ​ഷ​മാ​ണ് ബൈ​ക്ക് അ​ഗ്നി​ക്കി​ര​യാ​ക്കി​യ​ത്. വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന മ​റ്റൊ​രു ബൈ​ക്ക് ത​ല്ലി​ത​ക​ര്‍​ത്തു. മാ​റ​ന​ല്ലൂ​ര്‍ പോ​ലീ​സ് കേ​സെ​ടു​ത്തു.​പ​രി​ക്കേ​റ്റ ശ​ശി​കു​മാ​റും മ​ക​ന്‍ മ​നു​വും ചി​കി​ത്സ​തേ​ടി.