ഫു​ഡ് ലൈ​സ​ന്‍​സിം​ഗ് ആ​ൻ​ഡ് ര​ജി​സ്ട്രേ​ഷ​ന്‍ സി​സ്റ്റ​ത്തി​ലെ ത​ക​രാ​ര്‍ പ​രി​ഹ​രി​ച്ചു
Saturday, December 14, 2019 12:26 AM IST
തി​രു​വ​ന​ന്ത​പു​രം: ഫു​ഡ് സേ​ഫ്റ്റി ആ​ൻ​ഡ് സ്റ്റാ​ന്‍റേ​ര്‍​ഡ്സ് അ​ഥോ​റി​റ്റി ഓ​ഫ് ഇ​ന്ത്യ​യു​ടെ ഭ​ക്ഷ്യ സു​ര​ക്ഷാ ര​ജി​സ്ട്രേ​ഷ​ന്‍ ഓ​ണ്‍​ലൈ​ന്‍ അ​പേ​ക്ഷാ സം​വി​ധാ​ന​മാ​യ ഫു​ഡ് ലൈ​സ​ന്‍​സിം​ഗ് ആ​ൻ​ഡ് ര​ജി​സ്ട്രേ​ഷ​ന്‍ സി​സ്റ്റ​ത്തി​ലെ ത​ക​രാ​ര്‍ പ​രി​ഹ​രി​ച്ചു.​പേ​മെ​ന്‍റ് ഗേ​റ്റ് വെ​യി​ലു​ണ്ടാ​യി​രു​ന്ന സാ​ങ്കേ​തി​ക ത​ക​രാ​ര്‍ പ​രി​ഹ​രി​ച്ച​താ​യി ഭ​ക്ഷ്യ​സു​ര​ക്ഷാ ക​മ്മീ​ഷ​ണ​ര്‍ അ​റി​യി​ച്ചു. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക് അ​താ​ത് ജി​ല്ലാ ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ട​ണം. ഫോ​ണ്‍ 8943346181.