കേ​ര​ള സി​വി​ല്‍ ഡി​ഫ​ന്‍​സി​ല്‍ പ​ങ്കാ​ളി​ക​ളാ​കാ​ന്‍ അ​പേ​ക്ഷി​ക്കാം
Saturday, December 14, 2019 12:26 AM IST
തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​സ​ര്‍​ക്കാ​ര്‍ പു​തു​താ​യി രൂ​പം ന​ല്‍​കി​യ സി​വി​ല്‍ ഡി​ഫ​ന്‍​സ് സം​വി​ധാ​ന​ത്തി​ലേ​ക്ക് അ​പേ​ക്ഷി​ക്കാം. ചി​ട്ട​യാ​യ പ​രി​ശീ​ല​നം ന​ല്‍​കി അ​ഗ്നി​ശ​മ​ന​ദു​ര​ന്ത​നി​വാ​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ പൊ​തു​ജ​ന​ങ്ങ​ളു​ടെ സേ​വ​നം കാ​ര്യ​ക്ഷ​മ​മാ​യി ഉ​പ​യോ​ഗി​ക്കു​ക​യാ​ണ് പ​ദ്ധ​തി​യു​ടെ ല​ക്ഷ്യം. അ​ഗ്നി​ര​ക്ഷാ​വ​കു​പ്പി​ന് കീ​ഴി​ല്‍ ഓ​രോ നി​ല​യ​ങ്ങ​ളി​ലും 50 സ​ന്ന​ദ്ധ പ്ര​വ​ര്‍​ത്ത​ക​ര്‍ എ​ന്ന രീ​തി​യി​ലാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ ജ​ന​ങ്ങ​ളെ ചേ​ര്‍​ക്കു​ന്ന​ത്. 18 വ​യ​സ് പൂ​ര്‍​ത്തി​യാ​യ സ്ത്രീ ​പു​രു​ഷ​ന്മാ​ര്‍​ക്ക് വോ​ള​ണ്ടി​യ​റാ​കാ​ന്‍ അ​പേ​ക്ഷി​ക്കാ​വു​ന്ന​താ​ണ്. പ്ര​തി​കൂ​ല സാ​ഹ​ച​ര്യ​ത്തി​ലും പ്ര​തി​ഭ​ലേ​ച്ഛ കൂ​ടാ​തെ പ്ര​വൃ​ത്തി​ചെ​യ്യാ​ന്‍ സ​ന്ന​ദ്ധ​ത​യു​ള്ള​വ​രെ​യാ​ണ് വേ​ണ്ട​ത്. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​വ​ര്‍​ക്ക് പ്രാ​ദേ​ശി​ക​ത​ല​ത്തി​ലും ജി​ല്ലാ​ത​ല​ത്തി​ലും അ​ത​തു ഫ​യ​ര്‍​സ്റ്റേ​ഷ​ന്‍ ഓ​ഫീ​സു​ക​ളി​ലും സം​സ്ഥാ​ന​ത​ല​ത്തി​ല്‍ തൃ​ശൂ​രി​ലു​ള്ള കേ​ര​ള ഫ​യ​ര്‍ ആ​ൻ​ഡ് റെ​സ്ക്യു സ​ര്‍​വീ​സ​സ് അ​ക്കാ​ഡ​മി​യി​ലും ഹ്ര​സ്വ​കാ​ല സ​മ​ഗ്ര പ​രി​ശീ​ല​നം ന​ട​ത്തും. അ​പേ​ക്ഷി​ക്കാ​ൻ കേ​ര​ളാ സി​വി​ല്‍ ഡി​ഫ​ന്‍​സി​ന്‍റെ cds. fire.kerala.gov.in വെ​ബ്സൈ​റ്റ് സ​ന്ദ​ര്‍​ശി​ക്കു​ക​.തെ​ര​ഞ്ഞെ​ടു​പ്പ് 21നു ​പൂ​ര്‍​ത്തീ​ക​രി​ക്കും.