ച​ല​ഞ്ചേ​ഴ്സ് ക​പ്പ് 2019: ക്രിക്കറ്റ് ടൂർണമെന്‍റിന് തു​ട​ക്ക​മാ​യി
Saturday, December 14, 2019 12:29 AM IST
ആ​റ്റി​ങ്ങ​ൽ: ആ​റ്റി​ങ്ങ​ലി​ൽ ച​ല​ഞ്ചേ​ഴ്സ് ക​പ്പ് 2019 ക്രി​ക്ക​റ്റ് മ​ത്സ​ര​ത്തി​ന് തു​ട​ക്ക​മാ​യി. കേ​ര​ള സം​സ്ഥാ​ന യു​വ​ജ​ന​ക്ഷേ​മ ബോ​ർ​ഡും ആ​റ്റി​ങ്ങ​ൽ ച​ല​ഞ്ചേ​ഴ്സ് ആ​ർ​ട്സ് ആ​ൻ​ഡ് സ്പോ​ർ​ട്സ് ക്ല​ബും സം​യു​ക്ത​മാ​യി​ട്ടാ​ണ് മ​ത്സ​രം ന​ട​ത്തു​ന്ന​ത്.

സ്ട്രൈ​ക്കിം​ഗ് ഇ​ല​വ​നു​വേ​ണ്ടി ജോ​യ് ലാ​ൽ ന​ൽ​കു​ന്ന ശ​ര​ത് മെ​മ്മോ​റി​യ​ൽ എ​വ​ർ​റോ​ളിം​ഗ് ട്രോ​ഫി​ക്കും, പ്രൈ​സ് മ​ണി​ക്കും വേ​ണ്ടി​യു​ള്ള ക്രി​ക്ക​റ്റ് മ​ത്സ​ര​മാ​ണ്ആ​റ്റി​ങ്ങ​ൽ കോ​ളേ​ജ് ഗ്രൗ​ണ്ടി​ൽ അ​ര​ങ്ങേ​റു​ന്ന​ത്.

സി​റ്റി മൊ​ബൈ​ൽ​സ്, ബ്ലൂ ​കൂ​ൾ വാ​ട്ട​ർ, സൂ​ര്യ ടെ​ക് എ​ന്നി​വ​ർ ചേ​ർ​ന്ന് ന​ൽ​കു​ന്ന 111111 രൂ​പ ഒ​ന്നാം സ​മ്മാ​നം. ആ​റ്റി​ങ്ങ​ൽ ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ എം. ​പ്ര​ദീ​പി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ബി. ​സ​ത്യ​ൻ എം ​എ​ൽ എ ​ടൂ​ർ​ണ​മെ​ന്‍റ് ഉ​ദ്ഘാ​ട​നം ചെ​യ്തു.​ച​ല​ഞ്ചേ​ഴ്സ് ആ​ർ​ട്സ് ആ​ൻ​ഡ് സ്പോ​ർ​ട്സ് ക്ല​ബ് മു​ഖ്യ ര​ക്ഷാ​ധി​കാ​രി​സി .ജെ. ​രാ​ജേ​ഷ്കു​മാ​ർ, എ​സ്. ലെ​നി​ൻ, ആ​റ്റി​ങ്ങ​ൽ സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ വി ​വി ദി​പി​ൻ തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

15 രാ​ത്രി ഒ​ന്പ​തി​ന് ന​ട​ക്കു​ന്ന സ​മാ​പ​ന സ​മ്മേ​ള​നം വി ​ജോ​യി എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. സം​സ്ഥാ​ന യു​വ​ജ​ന ക്ഷേ​മ ബോ​ർ​ഡ് വൈ​സ് ചെ​യ​ർ​മാ​ൻ പി. ​ബി​ജു,സി​നി ആ​ർ​ട്ടി​സ്റ്റും കേ​ര​ള ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ൻ അം​ഗ​വു​മാ​യ ബി​നീ​ഷ് കോ​ടി​യേ​രി, എ​സ്എ​ഫ്ഐ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് വി.​എ. വി​നീ​ഷ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.