ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു
Saturday, December 14, 2019 12:29 AM IST
തി​രു​വ​ന​ന്ത​പു​രം: ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും വ​ലി​യ ദേ​ശീ​ത​ല​ത​ല ക​ലാ​പ്ര​തി​ഭാ മ​ത്സ​ര​മാ​യ യം​ഗ് ആ​ർ​ട്ടി​സ്റ്റ് 2020-ന്‍റെ ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു. സം​ഗീ​ത​ത്തി​ലും നൃ​ത്ത​ത്തി​ലും പ്രാ​വീ​ണ്യം പു​ല​ർ​ത്തു​ന്ന​വ​രെ ക​ണ്ടെ​ത്തി പ്രോ​ത്സാ​ഹ​നം ന​ൽ​കു​ക​യാ​ണ് ഉ​ദ്ദേ​ശ്യം. 20 കാ​റ്റ​ഗ​റി​ക​ളി​ലാ​ണ് മ​ത്സ​രം.11-18 പ്രാ​യ​പ​രി​ധി​യി​ൽ​പ്പെ​ട്ട​വ​ർ​ക്ക് അ​പേ​ക്ഷി​ക്കാം. ത​ങ്ങ​ളു​ടെ വീ​ഡി​യോ അ​പ്ലോ​ഡ് ചെ​യ്തു​കൊ​ണ്ട് ഒ​രു പ്രാ​ഥ​മി​ക ഓ​ണ്‍​ലൈ​ൻ ഒ​ഡീ​ഷ​നും തു​ട​ർ​ന്ന് അ​ഡ്വാ​ൻ​സ്ഡ് തീം ​ബേ​സ്ഡ് റൗ​ണ്ടും മ​ത്സ​രാ​ർ​ഥി​ക​ൾ​ക്കു​ണ്ട്. വീ​ഡി​യോ, എ​ൻ​ട്രി വാ​ട്സ്ആ​പ്പി​ൽ +919513044491 എ​ന്ന ന​ന്പ​റി​ൽ അ​യ​ക്ക​ണം.20 കാ​റ്റ​ഗ​റി​ക​ളി​ൽ വി​ജ​യി​ക​ളാ​കു​ന്ന അ​ഞ്ചു​പേ​ർ​ക്ക് 20 ല​ക്ഷം രൂ​പ​യു​ടെ സ്കോ​ള​ർ​ഷി​പ്പാ​ണ് സ​മ്മാ​ന​മാ​യി ന​ല്കു​ക.