നെ​യ്യാ​ര്‍​ഡാം പാ​ലം ഉ​ദ്ഘാ​ട​നം ചെ​യ്തു
Saturday, December 14, 2019 12:29 AM IST
തി​രു​വ​ന​ന്ത​പു​രം: അ​മ്പൂ​രി പ​ഞ്ചാ​യ​ത്തി​നെ ക​ള്ളി​ക്കാ​ട് പ​ഞ്ചാ​യ​ത്തു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന നെ​യ്യാ​ര്‍​ഡാം പാ​ലം പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി ജി. ​സു​ധാ​ക​ര​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. പാ​റ​ശാ​ല നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ല്‍ നെ​യ്യാ​ര്‍ ഡാ​മി​ന് സ​മീ​പം നെ​യ്യാ​റി​നു കു​റു​കെ​യാ​ണ് പാ​ലം നി​ര്‍​മി​ച്ചി​രി​ക്കു​ന്ന​ത്.37 മീ​റ്റ​ര്‍ സ്പാ​ന്‍ നീ​ള​മു​ള്ള പാ​ല​ത്തി​നു 7.5 മീ​റ്റ​ര്‍ വീ​തി ആ​ണു​ള്ള​ത്. പാ​ല​ത്തി​നി​രു​വ​ശ​ത്തും 1.5 മീ​റ്റ​ര്‍ വീ​തി​യി​ല്‍ ന​ട​പ്പാ​ത​യും നി​ര്‍​മി​ച്ചി​ട്ടു​ണ്ട്. 500 മീ​റ്റ​ര്‍ നീ​ള​ത്തി​ലാ​ണ് പാ​ല​ത്തി​ന്‍റെ അ​പ്പ്രോ​ച്ച് റോ​ഡ് നി​ര്‍​മി​ച്ചി​രി​ക്കു​ന്ന​ത്.നെ​യ്യാ​ര്‍​ഡാം വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ ശ്ര​ദ്ധേ​യ​മാ​യ കേ​ന്ദ്രം എ​ന്ന നി​ല​യ്ക്ക് സ​ഞ്ചാ​രി​ക​ളെ ആ​ക​ര്‍​ഷി​ക്കാ​ന്‍ പാ​ലം ഓ​ര്‍​ണ​മെ​ന്‍റ​ല്‍ രീ​തി​യി​ലാ​ണ് രൂ​പ​ക​ല്‍​പ​ന ചെ​യ്തി​രി​ക്കു​ന്ന​ത്. സി.​കെ ഹ​രീ​ന്ദ്ര​ന്‍ എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ല്‍ ക​ള്ളി​ക്കാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ആ​ര്‍. അ​ജി​ത പ്ര​സം​ഗി​ച്ചു.